വിജയ് സാഖറെ എന്‍ഐഎ ഇന്‍സ്പെക്ടര്‍ ജനറലാകും
എഡിജിപി വിജയ് സാഖറെ എന്‍ ഐ എയിലേക്ക്. ഡപ്യൂട്ടേഷനിലാണ് നിയമനം. നിലവില്‍ കേരളാ പൊലീസിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സാഖറെ. എന്‍ഐഎയില്‍ ഇന്‍സ്പെക്ടര്‍ ജനറലായാണ് നിയമനം. സംസ്ഥാനത്തെ ചുമതലകളില്‍നിന്ന് അദ്ദേഹത്തിന് വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കത്തുനല്‍കി.
ഇടതു സര്‍ക്കാറിന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരില്‍ ഒരാളായാണ് വിജയ് സാഖറെയെ കരുതിയിരുന്നത്. സ്വര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴിനല്‍കാന്‍ പ്രേരിപ്പിച്ചുവെന്ന സ്വപ്ന സുരേഷിന്റെ ആരോപണവും സാഖറെയ്ക്കെതിരെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സാഖറെ എന്‍ഐഎയിലേക്ക് പോകുന്നത്. അതേസമയം ഇപ്പോള്‍ സര്‍ക്കാരും സാഖറെയുമായി അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ചുമതലയേറ്റെടുക്കുന്ന ദിവസം മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് നിയമിക്കുന്നത്. നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയിലേക്കാണ് വിജയ് സാഖറെ ഡെപ്യൂട്ടേഷന് ചോദിച്ചത്. പക്ഷെ എന്‍ഐഎയിലേക്ക് അനുവദിക്കുകയായിരുന്നു. വിജയ് സാഖറെ പോകുന്ന സാഹചര്യത്തില്‍ മനോജ് എബ്രഹാമിന് ക്രമസമാധാനത്തിന്റെ ചുമതല നല്‍കിയേക്കും.