ഉമ്മൻചാണ്ടി ചത്തു.. അതിനിപ്പൊ എന്താ? ജനനായകന്റെ മരണത്തെ പുച്ഛിച്ച് നടൻ വിനായകൻ
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ എങ്ങും രൂക്ഷ വിമർശനം ഉയരുകയാണ്.. എങ്ങനെ വിമർശിക്കാതിരിക്കും കാരണം ഇത്രയേറെ രോഷാകുലനായി ഇങ്ങനയൊരു പ്രസ്താവന പൊതുസമൂഹത്തിന് മുന്നിൽ വന്ന് പറയുമ്പോൾ അദ്ദേഹം ഓർക്കേണ്ട ഒരു കാര്യമുണ്ട്. ഇത്രയേറെ ജനസാഗരങ്ങൾ രാവെന്നോ പകലെന്നോ ഇല്ലാതെ വെയിലെന്നോ മഴയെന്നോയില്ലാതെ ആ മനുഷ്യനെ ഒരു നോക്കു കാണാൻ ഇരമ്പിയെത്തുന്നുണ്ടെങ്കിൽ, പത്രമുൾപ്പെടെയുള്ള മാധ്യമങ്ങളിൽ മൂന്നു നാല് ദിവസങ്ങളിലായി ആ വ്യക്തിയുടെ സ്നേഹക്കഥകൾ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിൽ, മരണപ്പെട്ടത് ഒരു മുൻമുഖ്യമന്ത്രി ആയതുകൊണ്ട് മാത്രമല്ല… ജനഹൃദയങ്ങളിൽ ആഴ്ന്നിറങ്ങി സ്വാധീനം ചെലുത്തിയ ഒരു പച്ചയായ മനുഷ്യൻ കൂടിയായതു കൊണ്ടാണ്… ഒരു പൊതുപ്രവർത്തകൻ എന്നതിലുപരി അദ്ദേഹത്തിന്റെ സ്നേഹത്തിന്റെ കരലാളനങ്ങൾ ഏറ്റുവാങ്ങിയ ജനം തിരിച്ചു നൽകുന്ന ആദരം എങ്ങനെയാണ് നടൻ വിനായകന് ഒരു പ്രഹസനമായി തോന്നിയത്…സമാനതകളില്ലാത്ത അന്ത്യയാത്രയാണ് രാഷ്ട്രീയ കേരളം അദ്ദേഹത്തിന് നൽകുന്നത്.. ഇനി ഇങ്ങനെയൊരു നേതാവില്ലെന്ന് പറഞ്ഞ് കണ്ണീരിഞ്ഞ എത്രയോ സാധാരണക്കാരായ ജനങ്ങളാണ് തെരുവുകളിൽ തങ്ങളുടെ ജനനായകനെ കാണാനെത്തിയത്… പ്രിയനേതാവിന്റ വിയോഗം ജനമനസ്സിനെ എത്രത്തോളം ആടിയുലച്ചുട്ടുണ്ടെന്നല്ലേ ഇതൊക്കെ വ്യക്തമാക്കുന്നത്..
ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്. നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്’ എന്നൊക്കെയാണ് വിനായകൻ ലൈവിൽ ചോദിച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായതിന് പിന്നാലെ താരം പോസ്റ്റ് വലിച്ചിരുന്നു. എന്നാല്‍, അതിനകം തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഷെയര്‍ ചെയ്യപ്പെട്ടരിന്നു.. വ്യാപക പ്രതിഷേധമാണ് വിനായകനെതിരെ എങ്ങും ഉയര്‍ന്നിട്ടുള്ളത്. താരത്തിന്റെ ഫേസ്ബുക്കിലെ മറ്റ് പോസ്റ്റുകള്‍ക്ക് താഴെ കമന്റുകള്‍ നിറയുന്നുണ്ട്. താരം പിന്നീട് ഈ വിഷയത്തിൽ പ്രതികരണം ഒന്നും നടത്തിയിട്ടില്ല. കരുതലും കരുണയും സ്നേഹവും കൊണ്ട് സ്വന്തം ജനതയെ നെഞ്ചോടു ചേർത്ത ഉമ്മൻചാണ്ടി എന്ന തങ്ങളുടെ കുഞ്ഞൂഞ്ഞിനെ നെഞ്ചിലേറ്റിയാണ് ജനം അദ്ദേഹത്തിന് വിട നൽകാനായി ഇരമ്പിയെത്തുന്നത്. രാഷ്ട്രീയ കേരളം കരുതിയതിലും എത്രയോയേറെയാണ് ആ മനുഷ്യൻ ജനങ്ങൾക്ക് പ്രിയപ്പെട്ടതായിരുന്നെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ വിലാപയാത്ര. അതിനെ മാധ്യമങ്ങൾ ആഘോഷമാക്കുന്നു, രാഷ്ട്രീയക്കാർ ആഘോഷമാക്കുന്നു എന്ന തരത്തിലുള്ള രൂക്ഷ വിമർശനമാണ് നടൻ വിനായകൻ ഉന്നയിച്ചിരിക്കുന്നത്.
ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാൾ ആണ് വിനായകൻ അത്ഭുതപെടുത്തുന്ന സ്വാഭാവിക അഭിനത്തിലൂടെ പ്രേക്ഷകരെ പലതവണ ഞെട്ടിച്ചും ഉണ്ട് വിനായകൻ . എന്നാൽ മുൻ പിന് നോക്കാതെയുള്ള അഭിപ്രായ പ്രകടനത്തിലൂടെ പലപ്പോഴും വിനായകൻ വിവാദത്തിൽ ചെന്ന് പെടാറുമുണ്ട് ..മുൻപ് വിവാദ പരമായ മീറ്റൂ പരാമര്‍ശത്തിലും വിനായകന്റെ പേര് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടതാണ്.. അതൊടൊപ്പം ഗോവ വിമാനത്താവളത്തിൽ വെച്ച് മോശമായി പെരുമാറിയെന്ന കേസിലും നടൻ വിനായകൻ കുറ്റാരോപിതനായിരുന്നു.
ഒരു മുൻമുഖ്യമന്ത്രി അല്ലെങ്കിൽ ഒരു പൊതു പ്രവർത്തകൻ എന്നതിനേക്കാൾ ഒരു നല്ല മനുഷ്യനെ കൂടിയാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. എന്തൊക്കെയായാലും നടൻ വിനായകന്റെ പ്രസ്താവന മരണപ്പെട്ട ഉമ്മൻചാണ്ടിയോടും അദ്ദേഹത്തെ സ്നേഹിക്കുന്ന പതിനായിരങ്ങളോടും കാണിക്കുന്ന അനാദരമാണെന്ന് പറയാതെ വയ്യ.. കാരണം കേരളരാഷ്ട്രീയത്തിന് നഷ്ടമായത് ഒരു മുൻമുഖ്യമന്ത്രിയെ മാത്രമല്ല…പതിനായിരങ്ങൾ നെഞ്ചിലേറ്റിയ ജനനായകനെ കൂടിയാണ്…