തെളിവുകളുമായി വിനീത് ശ്രീനിവാസൻ; പീഡനം നടന്നെന്ന് പറഞ്ഞ ദിവസം നിവിൻ ഉണ്ടായിരുന്നത് ‘വർഷങ്ങൾക്ക് ശേഷം’ സെറ്റിൽ
രണ്ട് ദിവസം മുൻപായിരുന്നു നടൻ നിവിൻ പോളിക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി ഒരു യുവതി രംഗത്ത് എത്തിയിരുന്നത്. അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് നിവിൻ പീഡിപ്പിച്ചുവെനന്നായിരുന്നു പരാതി. എറണാകുളം നേര്യമംഗലം സ്വദേശിനിയാണ് പരാതി നൽകിയിരുന്നത്.
കേസിൽ ആറോളം പ്രതികൾ ഉണ്ടെന്നും പരാതിക്കാരി പറഞ്ഞിരുന്നു. 2023-ൽ വിദേശത്തുവെച്ചാണ് പീഡനം നടന്നത്. യുവതി വിദേശത്ത് മറ്റൊരു ജോലിയുമായി ബന്ധപ്പെട്ട് പോയപ്പോഴാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഒരു വനിതാ സുഹൃത്താണ് തന്നെ നടന്റെ മുന്നിലേക്കെത്തിച്ചതെന്നും യുവതി പറഞ്ഞിരുന്നു. നിവിൻ പോളി, പരാതിക്കാരിയുടെ വനിതാ സുഹൃത്ത്, മറ്റ് നാലുപേർ എന്നിവരാണ് നിലവിൽ കേസിൽ ഉൾപ്പെട്ടിരുന്നത്.
എന്നാൽ കേസിൽ ഇപ്പോൾ ഞെട്ടിക്കുന്ന വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. കേസിൽ നിവിൻ പോളിക്ക് അനുകൂലമായി നിർണായകമായ തെളിവുമായി രംഗത്ത് എത്തിയിരിക്കുന്നത് നടന്റെ അടുത്ത സുഹൃത്തും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനാണ്. പീഡനം നടന്നെന്ന് പറയുന്ന ദിവസം നിവിൻ പോളി തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് വിനീത് ശ്രീനിവാസന്റെ വെളിപ്പെടുത്തൽ.
ചിത്രങ്ങൾ തെളിവായി ഉണ്ടെന്നുമാണ് നടൻ പറയുന്നത്. 2023 ഡിസംബർ 14ന് നിവിൻ ഉണ്ടായിരുന്നത് താൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയുടെ സെറ്റിലാണെന്നും 15ന് പുലർച്ചെ മൂന്നുമണിവരെ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് വ്യക്തമാക്കി. അതോടൊപ്പം പതിന്നാലാം തീയതി രാവിലെ തൊട്ടാണ് നിവിന്റെ രംഗങ്ങൾ ഷൂട്ട് ചെയ്യുന്നത്.
രാവിലെ 7 മണിയോടെ തങ്ങൾ എല്ലാവരും തന്നെ ഒത്തുകൂടി. 8.30 ആയപ്പോൾ തിയേറ്ററിനകത്തെ ഭാഗങ്ങൾ ചിത്രീകരിക്കാൻ തുടങ്ങി. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. അതിനുശേഷം ഒരു ഉദ്ഘാടന രംഗമാണ് ചിത്രീകരിച്ചത്. ഏതാണ്ട് 300 ഓളം ജൂനിയർ ആർട്ടിസ്റ്റുകൾ അവിടെയുണ്ടായിരുന്നു. ആ രംഗങ്ങൾ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ തീർന്നു. പിന്നീട് ക്രൗൺ പ്ലാസയിലാണ് ചിത്രീകരിച്ചത്.
അവിടെ ഇൻട്രോ സീൻ അടക്കം അവിടെയാണ് ചിത്രീകരിച്ചത്. പതിനഞ്ചിന് രാവിലെ 3 മണിവരെ ഷൂട്ട് നീണ്ടു. പിന്നെ കുറേ നേരം എല്ലാവരുമായി സംസാരിച്ചതിന് ശേഷമാണ് നിവിൻ പോയത്. അത് എളുപ്പം തെളിയിക്കാൻ സാധിക്കും. കാരണം ഇത്രയേറെ ആർട്ടിസ്റ്റുകൾ അവിടെയുണ്ടായിരുന്നു. അതിന് ശേഷം ഫാർമ എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനായാണ് നിവിൻ പോയത്. അതും കേരളത്തിൽ തന്നെയായിരുന്നു എന്നാണ് വിനീത് ശ്രീനിവാസന്റെ വെളിപ്പെടുത്തൽ.