വിഷു ബംപര്‍ നറുക്കെടുത്തു; 12 കോടിയുടെ ഒന്നാം സമ്മാനം തിരൂരില്‍ വിറ്റ ടിക്കറ്റിന്, വിശദാംശങ്ങള്‍ അറിയാം
വിഷു ബംപര്‍ ലോട്ടറി ലോട്ടറി നറുക്കെടുത്തു. തിരൂരില്‍ വിറ്റ VE 475588 നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഇതേ നമ്പറിലുള്ള മറ്റു സീരീസിലുള്ള ടിക്കറ്റുകള്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ ലഭിക്കും. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറുപേര്‍ക്ക്. രണ്ടാം സമ്മാനം നേടിയ ടിക്കറ്റ് നമ്പര്‍ VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218.
12 കോടിയുടെ 10% ഏജന്‍സി കമ്മിഷനായി പോകും. ശേഷിക്കുന്ന തുകയില്‍ 30% നികുതി കഴിഞ്ഞിട്ടുള്ള തുക ജേതാവിന് ലഭിക്കും. അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വിറ്റുപോയി. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം അറിയാം. 300 രൂപയായിരുന്നു ടിക്കറ്റ് വില.
വിഎ, വിബി, വിസി, വിഡി, വിഇ, വിജി സീരിസുകളാണ് ടിക്കറ്റിനുള്ളത്. രണ്ടാം സമ്മാനം ഒരു കോടിരൂപ വീതം ആറു സീരിസുകള്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം വീതം 6 സീരീസുകള്‍ക്ക്. നാലാം സമ്മാനം 5ലക്ഷംവീതം 6 സീരിസുകള്‍ക്ക്. അഞ്ചാം സമ്മാനം 2 ലക്ഷംവീതം 6 സീരിസുകള്‍ക്ക്. കൂടാതെ, 5000, 2000, 1000, 500, 300 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. മൊത്തം സമ്മാനത്തുക 49,46,12,000 രൂപ. ഏജന്റ് പ്രൈസ് 4,94,61,200 രൂപ. കഴിഞ്ഞവര്‍ഷം 10 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. 43,69206 ടിക്കറ്റുകള്‍ വിറ്റഴിച്ചു. ഏജന്റ് പ്രൈസ് 2,26,40,000 രൂപയായിരുന്നു.