കഥാകൃത്ത് എസ് ജെ സുജിത്തിൻ്റെ കഥാസമാഹാരം ‘ചൂണ്ട’ പ്രകാശനം ചെയ്തു

കേരള പൊലീസ് അസോസിയേഷൻ എസ് എ പി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും കഥാകൃത്തുമായ എസ് ജെ സുജിത്തിൻ്റെ കഥാസമാഹാരം ‘ചൂണ്ട’ പ്രകാശനം ചെയ്തു. കേസരി ഹാളിൽ നടന്ന ചടങ്ങിൽ സാമൂഹ്യനീതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള ഐഎഎസ് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ് എസ് ആർ ലാലിന് പുസ്തകം നൽകി. കേരള സർവ്വകലാശാല സിൻ്റിക്കേറ്റ് അംഗം ഷിജുഖാൻ പുസ്തകത്തെ സദസിനു പരിചയപ്പെടുത്തി. കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് സഞ്ജു വി കൃഷ്ണൻ, നിരൂപകൻ കിരൺ പനയമുട്ടം, എഴുത്തുകാരി അശ്വതി ഇതളുകൾ, പ്രസാധകൻ സായൂജ് ബാലുശ്ശേരി എന്നിവർ സംസാരിച്ചു. മാൻകൈൻ്റ് ലിറ്ററേച്ചർ ആണ് പ്രസാധകർ.