തല ചുറ്റിവീണ യുവാവിന്റെ മോതിരം മോഷ്ടിച്ചു; സമീപവാസി പിടിയില്‍

കൊല്ലത്ത് തല ചുറ്റിവീണ യുവാവിന്റെ മോതിരം മോഷ്ടിച്ച സമീപവാസിയായ യുവാവ് പൊലീസ് പിടിയില്‍. അറുപറക്കോണം ലൈല മന്ദിരത്തില്‍ അനന്തു സി.ബാബു (30) വിന്റെ ഒരു പവന് തൂക്കം വരുന്ന മോതിരമാണു നഷ്ടപ്പെട്ടത്. സംഭവത്തിൽ എഴുകോണ്‍ അറുപറക്കോണം ചരുവിള വീട്ടില്‍ ബിജുവിനെയാണ് എഴുകോണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 8ന് ആയിരുന്നു സംഭവം. ടെക്നിക്കല്‍ സ്കൂളിനു സമീപം അടഞ്ഞുകിടന്ന കടയില്‍ ഇരിക്കുകയായിരുന്ന അനന്തു തല ചുറ്റി വീഴുകയായിരുന്നു സംഭവസമയം സമീപത്ത് ബിജുവും ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് മോതിരം നഷ്ടപ്പെട്ട കാര്യം അനന്തു മനസ്സിലാക്കിയത്.
സംശയം തോന്നി നിരീക്ഷിച്ചപ്പോള്‍ ബിജു പണം ധൂര്‍ത്തടിക്കുന്നതായി ബോധ്യപ്പെട്ടതുമൂലം അനന്തു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തതോടെ ബിജു കുറ്റം സമ്മതിച്ചതായിയും പൊലീസ് പറയുന്നു.