അമേരിക്കയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു
Posted On May 29, 2023
0
1.0K Views

അമേരിക്കയിലെ ഫിലഡല്ഫിയയില് മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ ജൂഡ് ചാക്കോ(21)യാണ് കൊല്ലപ്പെട്ടത്. ജോലി സ്ഥലത്തുനിന്ന് അപാര്ട്മെന്റിലേക്ക് പോകുമ്പോള്‍ അജ്ഞാതനായ യുവാവ് വെടിയുതിര്‍ക്കുകയായിരുന്നു.
ബിബിഎ വിദ്യാര്‍ഥിയായ ജൂഡ് പഠനത്തോടൊപ്പെം ജോലിയും ചെയ്തിരുന്നു. ഫിലഡല്‍ഫിയയിലെ സ്ഥാപനത്തില്‍നിന്ന് ജോലി കഴിഞ്ഞ് മടങ്ങവേയായിരുന്നു ആക്രമണം. ജൂഡ് ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പേ അമേരിക്കയിലേക്ക് കുടിയേറിയ കുടുംബമാണ് ജൂഡിന്റേത്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025