ഒരു മാസത്തെ ക്ഷേമ പെന്ഷന് ജൂണ്‍ 8 മുതല്‍ വിതരണം ചെയ്യും
ഒരു മാസത്തെ ക്ഷേമ പെന്ഷന് ജൂണ്‍ 8 മുതല്‍ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍. ഇതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. സംസ്ഥാനത്തെ 64 ലക്ഷം ആളുകള്‍ക്കാണ് ക്ഷേമ പെന്ഷന് നല്‍കേണ്ടത്. കുടിശികയുണ്ടായിരുന്ന രണ്ടു മാസത്തെ പെന്‍ഷനായി 3200 രൂപ ഏപ്രില്‍ നാലിന് അനുവദിച്ചിരുന്നു.
ഇതിനായി 1871 കോടി രൂപ അനുവദിച്ചിരുന്നു. 1600 രൂപയാണ് പ്രതിമാസ പെന്ഷന്. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടെങ്കിലും എല്ലാ മാസവും ക്ഷേമപെന്ഷന് നല്കാവുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ കുടിശികയുള്ള ആനുകൂല്യങ്ങളും ഇതുവരെ നല്‍കാനായിട്ടില്ല.