കെ പദ്മകുമാര്‍ ജയില്‍ മേധാവി, ഷെയ്ഖ് ദര്‍വേശ് സാഹിബ് ഫയര്‍ഫോഴ്സ് ഡിജി; പോലീസ് തലപ്പത്ത് അഴി്ച്ചുപണി
സംസ്ഥാനത്തെ പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. എ.ഡി.ജി.പിമാരായ കെ. പദ്മകുമാര്‍ ഐ.പി.എസിനും ഷെയ്ഖ് ദര്‍വേശ് സാഹിബ് ഐ.പി.എസിനും ഡി.ജി.പി. റാങ്കില്‍ സ്ഥാനക്കയറ്റം നല്കി. പത്മകുമാറിനെ ജയില്‍ മേധാവിയായും ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ഷെയ്ഖ് ദര്‍വേശ് സാഹിബിനെ ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറലായും നിയമിച്ചു.
ഡി.ജി.പിക്ക് തുല്യമായ എക്സ് കേഡര്‍ പദവി സൃഷ്ടിച്ചാണ് പത്മകുമാറിന്റെയും ഷെയ്ഖ് ദര്‍വേശ് സാഹിബിന്റേയും നിയമനം. എ.ഡി.ജി.പിമാരായ ബല്‍റാം കുമാര്‍ ഉപാദ്ധ്യായയെ പോലീസ് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷന് വിഭാഗത്തിലും എച്ച്. വെങ്കിടേഷിനെ ക്രൈംബ്രാഞ്ച് മേധാവിയായും നിയമിച്ചു.
ഫയര്‍ഫോഴ്സ് മേധാവി ബി. സന്ധ്യ, എക്സൈസ് കമ്മിഷണര്‍ എസ്. ആനന്ദ കൃഷ്ണന് എന്നിവര്‍ വിരമിച്ച ഒഴിവിലേക്കാണ് രണ്ട് പേര്‍ക്ക് ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നല്‍കിയത്.