തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; ഏഴു പേര്‍ക്ക് കടിയേറ്റു
തിരുവനന്തപുരം പെരുമാതുറയില്‍ തെരുവുനായ ആക്രമണത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് തെരുവുനായ ആക്രമണമുണ്ടായത്. ഒറ്റപ്പന സ്വദേശികളായ നദിയ (23), സഫീന (40), നിസ്സാര്‍ (50), ഹസീന (40), റാഫി (41), സൈനബ (65), ബിലാല്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഒരാളുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ ഒരു സ്ത്രീയുടെ പരിക്കാണ് ഗുരുതരം. വീടിന് പുറത്തുനില്‍ക്കുകയായിരുന്ന ഇവരെയാണ് തെരുവു നായ ആദ്യം കടിച്ചത്. തുടര്‍ന്ന് ഇവരുടെ ബന്ധുവിന് നേരെയും ആക്രമണമുണ്ടായി.
നായ ഓടിപ്പോയ വഴിയെല്ലാം ആളുകളെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.