പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിജിലന്സ് അന്വേഷണം
Posted On June 9, 2023
0
1.1K Views
പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ വിജിലന്സ് അന്വേഷണത്തിന് ഉത്തരവ്. അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചെന്ന ആരോപണത്തിലാണ് വിജിലന്സ് അന്വേഷണം. പുനര്ജനി എന്ന പേരില് പറവൂര് എംഎല്എയായ സതീശന് നടപ്പിലാക്കിയ പദ്ധതിയിലാണ് അന്വേഷണം. പ്രളയത്തിനു ശേഷമാണ് പദ്ധതി നടപ്പാക്കിയത്.
വിജിലന്സ് പ്രാഥമിക അന്വേഷണത്തിനാണ് അനുമതി. ഉത്തരവ് ലഭിച്ചാല് എറണാകുളം വിജിലന്സ് യൂണിറ്റിന് അന്വേഷണത്തിന് നിര്ദേശം നല്കുമെന്ന് വിജിലന്സ് അറിയിച്ചു. വിദേശത്തേക്ക് പോകുന്നതിനു മുന്പായി മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.













