വരവില്‍ കവിഞ്ഞ സ്വത്ത്; കസ്റ്റംസ് മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്കും കുടുംബത്തിനും തടവും പിഴയും
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ കസ്റ്റംസ് മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്കും കുടുംബത്തിനും തടവ്. കോഴിക്കോട് കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണറായിരുന്ന ഇരിങ്ങാലക്കുട സ്വദേശി പി.ആര്.വിജയനും (73) ഭാര്യയ്ക്കും മൂന്നു പെണ്‍മക്കള്‍ക്കുമാണ് ശിക്ഷ. രണ്ടു വര്‍ഷം തടവും 2.5 കോടി രൂപ പിഴയും അടയ്ക്കാന്‍ കൊച്ചിയിലെ സിബിഐ കോടതി വിധിച്ചു.
8.90 ലക്ഷം രൂപയുടെ അധികസ്വത്താണു സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. കണ്ടെത്തിയ സ്വത്തുകള്‍ ഭാര്യയുടെയും മൂന്നു പെണ്മക്കളുടെയും പേരിലായതിനാലാണ് അവര്‍ക്കും ശിക്ഷ ലഭിച്ചത്. വിജയന് ഇതില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണു സിബിഐയുടെ ആരോപണം.
വിജയന്റെ മരുമകന് യുഎഇയില്‍നിന്നു ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും 50 ലക്ഷം രൂപ അയച്ചതിന്റെ രേഖകളും കേസന്വേഷണത്തില്‍ സിബിഐ കണ്ടെത്തിയിരുന്നു. അതിലെ തുടര്‍നടപടികളെ ഇപ്പോഴത്തെ വിധി ബാധിക്കില്ലെന്നു കോടതി പറഞ്ഞു.