വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ട് മുങ്ങി; മൂന്ന് സഞ്ചാരികളെ രക്ഷപ്പെടുത്തി, ബോട്ടിന് ലൈസന്‍സില്ലെന്ന് ആരോപണം
വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ട് മുങ്ങി അപകടം. യാത്രക്കാരുമായി പോകുന്നതിനിടെ വെള്ളം കയറി ബോട്ട് മറിയുകയായിരുന്നു. ചിത്തിരക്കായലിലാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശികളായ മൂന്നു പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഇവരെ സ്പീഡ് ബോട്ട് എത്തിച്ച് രക്ഷപ്പെടുത്തി.
മണല്‍ത്തിട്ടയില്‍ ഇടിച്ച് പലക ഇളകി വെള്ളം കയറിയാണ് ഹൗസ്ബോട്ടിലേക്ക് വെള്ളം കയറിയത്. വെള്ളം കയറിയത് സാവധാനത്തിലായതിനാലാണ് യാത്രക്കാരെ രക്ഷിക്കാനായത്. ചാണ്ടി ഫിലിപ്പ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള റിലാക്സിങ് കേരള എന്ന ഹൗസ്ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
അനസ് എന്നയാള്‍ ലീസിനെടുത്ത് ഓടിക്കുകയായിരുന്നു ഈ ബോട്ട്. അപകടത്തില്‍പ്പെട്ട ബോട്ടിന് ലൈസന്‍സ് ഇല്ലെന്നും ആരോപണമുണ്ട്.