ലക്ഷദ്വീപിലെ സ്കൂള്‍ കുട്ടികള്‍ക്ക് മാംസാഹാരം നല്‍കാം: സുപ്രീം കോടതി
ലക്ഷദ്വീപിലെ സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ മെനുവില്‍ മാംസാഹാരവും ഉള്‍പ്പെടുത്താം എന്ന ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ സ്കൂള്‍ കുട്ടികള്‍ക്ക് മാംസാഹാരം നല്‍കാം എന്നാണ് ഉത്തരവ്. ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങളെ തുടര്‍ന്നാണ് ദ്വീപിലെ സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ മെനുവില്‍ നിന്ന് മാംസാഹാരം ഒഴിവാക്കപ്പെട്ടത്.
ദ്വീപിലെ ഡയറി ഫാമിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാം എന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഇതിന്റെ പ്രവര്‍ത്തനവും ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ നിര്‍ത്തലാക്കിയിരുന്നു. ദ്വീപ് സ്വദേശിയായ അജ്മല്‍ അഹ്മദ് നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, എ.എസ്.ബോപ്പണ്ണ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബഞ്ച് സുപ്രധാന ഇടക്കാല ഉത്തരവ് പറപ്പെടുവിച്ചത്.
ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരിനും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. നേരത്തെ, ഭരണകൂടത്തിന്റെ നയപരമായ തീരുമാനമാണിതെന്ന് പറഞ്ഞ് കേരളാ ഹൈക്കോടതി ഹര്‍ജിയില്‍ ഇടപ്പെട്ടിരുന്നില്ല. ഹൈക്കോടതി നിലപാട് ചോദ്യം ചെയ്താണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. തുടര്‍ന്നാണ് ഇടക്കാല ഉത്തരവിലൂടെ സുപ്രീം കോടതിയുടെ ഇടപെടല്‍.
Content Highlight: Supreme court allows non veg for Lakshadweep school students