‘തൃശൂര്‍ പൂരം കലക്കിയതും അന്വേഷിക്കണം’; എ.ഡി.ജി.പി അജിത് കുമാറിനെതിരെ തൃശൂരില്‍ പരാതി
അൻവർ എം.എല്‍.എയുടെ ആരോപണങ്ങളില്‍ കുടുങ്ങിയ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി. ഹൈക്കോടതിയില്‍ അഭിഭാഷകനായ വി.ആർ. അനൂപാണ് പരാതി നല്‍കിയത്.
തൃശൂർ പൂരം കലക്കിയത് സംബന്ധിച്ച ഗൂഢാലോചന അന്വേഷിക്കണമെന്നും പി.വി. അൻവർ എം.എല്‍.എയുടെ വെളിപ്പെടുത്തല്‍ ഇതിന് മൊഴിയായി പരിഗണിക്കണമെന്നുമാണ് ആവശ്യം. അജിത് കുമാറിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, പി.വി. അൻവർ എം.എല്‍.എയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാൻ സർക്കാർ തീരുമാനിച്ചു. ആരോപണങ്ങളില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടർന്നാണിത്. ആരോപണങ്ങളെ കുറിച്ച് ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് അന്വേഷിക്കുക.