5.2 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് ജന്മം നൽകി യുവതി

മധ്യപ്രദേശ് ജബൽപൂരില് 5.2 കിലോഗ്രാം ഭാരമുള്ള ഒരു കുഞ്ഞിന് ജന്മം നൽകി യുവതി. റാഞ്ചി സ്വദേശി ആനന്ദ് ചോക്സെയുടെ ഭാര്യ ശുഭാംഗിയാണ് സിസേറിയൻ വഴി 5.2 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് ജന്മം നൽകിയത്. ഇത് അപൂർവമായ ഒരു സംഭവമാണെന്ന് സർക്കാർ റാണി ദുർഗാവതി ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.
തങ്ങള്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവത്തിന് സാക്ഷ്യം വഹിക്കുന്നതെന്ന് ഗൈനക്കോളജിസ്റ്റും യൂണിറ്റ് മേധാവിയുമായ ഡോ. ഭാവന മിശ്രയും പറഞ്ഞു. “സാധാരണയായി ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ 24 മണിക്കൂറും നിരീക്ഷിക്കാറുണ്ട്. നിലവിൽ നവജാതശിശുവിനെ എസ് എൻ സി യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞ് ഇപ്പോൾ ആരോഗ്യവാനാണ്.