പുതിയ ഡല്ഹി മുഖ്യമന്ത്രി അതിഷിയോ?; കെജരിവാള് ഇന്ന് രാജിവെച്ചേക്കും
ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള് ഇന്ന് രാജിവെച്ചേക്കും. പകല് 4.30ന് ലെഫ്.ഗവര്ണര് വി കെ സക്സേനയെ സന്ദര്ശിച്ച് രാജിക്കത്ത് കൈമാറാനാണ് നീക്കം.
പകല് 11.30ന് എഎപി എംഎല്എമാരുടെ യോഗവും വിളിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് മുഖ്യമന്ത്രി പദം ഒഴിയുമെന്ന് കെജരിവാള് പ്രഖ്യാപിച്ചത്. പകരം മന്ത്രി അതിഷി മര്ലേന മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കൂടുതല് നേതാക്കളും നിര്ദേശിച്ചത് അതിഷിയുടെ പേരാണ് എന്നാണ് റിപ്പോര്ട്ടുകള്.
‘രണ്ടുദിവസങ്ങള്ക്കുശേഷം ഞാന് മുഖ്യമന്ത്രി പദവി രാജിവയ്ക്കും. ഡല്ഹിയില് മാസങ്ങള്ക്കുശേഷം പുതിയ തെരഞ്ഞെടുപ്പ് നടക്കും. കോടതിയില്നിന്നും നീതി ലഭിച്ചു. ജനങ്ങളുടെ കോടതിയില്നിന്നും നീതി ലഭിക്കും. ജനവിധി വന്നശേഷമേ ഞാന് ഇനി മുഖ്യമന്ത്രിക്കസേരയില് ഇരിക്കൂ’- കെജരിവാള് ഞായറാഴ്ച എഎപി പ്രവര്ത്തകരുടെ യോഗത്തില് പറഞ്ഞു.
ഡല്ഹി മദ്യനയവുമായി ബന്ധപ്പെട്ട സിബിഐ കേസില് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്ന്ന് രണ്ടുദിവസം മുമ്ബാണ് കെജരിവാള് ജയില്മോചിതനായത്.