ഗാന്ധി സ്മരണയിൽ രാജ്യം; വിവിധയിടങ്ങളിൽ ശുചിത്വ ക്യാമ്പയിനുകൾ
Posted On October 2, 2025
0
84 Views
ഗാന്ധി സ്മരണയിൽ രാജ്യം ഇന്ന് മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ഇന്ന് ശുചിത്വ ക്യാമ്പയിനുകൾ നടക്കും. പ്രധാനമന്ത്രിയും, രാഷ്ട്രപതിയും അടക്കമുള്ള പ്രമുഖർ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തും.
ഗാന്ധി ജയന്തി ദിവസം ജനങ്ങൾ ഖാദി ഉത്പന്നങ്ങൾ വാങ്ങണമെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദിയും ആഹ്വാനം ചെയ്തിരുന്നു. ഗാന്ധിജിയുടെ ജന്മ ദിനം അന്താരാഷ്ട്ര അഹിംസ ദിനം കൂടിയായാണ് ആചരിക്കുന്നത്. സംസ്ഥാനത്തും വിപുലമായ പരിപാടികളാണ് നടക്കുന്നത്.
Trending Now
An anthem forged in fire!👑🔥
October 29, 2025













