21 വയസിന് മുകളില്‍ പ്രായമുളള അവിവാഹിതരായ സ്ത്രീകള്‍ക്ക് ഇനി മുതല്‍ പ്രതിമാസം 1250 രൂപ ലഭിക്കും
അടുത്ത തിരഞ്ഞെടുപ്പില്‍ പുതിയ നീക്കങ്ങളുമായി മദ്ധ്യപ്രദേശ് സര്‍ക്കാര്‍. 21 വയസിന് മുകളില്‍ പ്രായമുളള അവിവാഹിതരായ സ്ത്രീകള്കളെയും ലാഡ്ലി ബെഹ്ന യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രഖ്യാപിച്ചു. ബിജെപിയുടെ ജനസമ്പര്‍ക്ക പരിപാടിയായ ജൻ ആശിര്‍വാദ് യാത്രയുടെ ഭാഗമായി ജബല്‍പൂരിലെ രഞ്ജി മേഖലയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗ്യരായ സ്ത്രീകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും അടുത്ത മാസം മുതല്‍ അവര്‍ക്കും പ്രതിമാസം 1250 രൂപ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 21 വയസിന് മുകളില്‍ പ്രായമുളള അവിവാഹിതരായ സ്ത്രീകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.
ഏകദേശം ഒന്നര കോടിയോളം സ്ത്രീകള്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്നും ക്രമേണ പ്രതിമാസം 3000 രൂപയായി ധനസഹായം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.