വയനാട് ദുരന്തം; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം ധനസഹായം; പിന്തുണയുമായി പ്രധാനമന്ത്രി
വയനാട് ദുരന്തത്തില്‍ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനവും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഉരുള്‍പൊട്ടലില്‍ ദുഃഖം അറിയിക്കുകയും എല്ലാവിധ പിന്തുണ നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തി സഹായങ്ങള്‍ വാഗ്ദാനം ചെയ്തു.
വയനാടിലെ രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ദുരന്തത്തില്‍ ദുഃഖമറിയിച്ചു.
രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.