ഡയാലിസിസ് സാധാരണക്കാർക്ക് അറിയാത്ത കുറച്ച് കാര്യങ്ങൾ

സാധാരണക്കാര്‍ക്ക് അറിയാത്ത ഒരു കാര്യമാണ് RO അല്ലെങ്കില്‍ റിവേഴ്സ് ഓസ്മോസിസ് എന്താണെന്ന്. റിവേഴ്സ് ഓസ്മോസിസ് എന്നത് വെള്ളത്തിൽ നിന്ന് അലിഞ്ഞുചേർന്ന ലായകങ്ങളെ വേർതിരിക്കുന്നതിന് പ്രാഥമികമായി ഉപയോഗിക്കുന്ന ഒരു മെംബ്രൻ ചികിത്സാ പ്രക്രിയയാണ്. അതുപോലെ ഡയാലിസിസിന് ഉപയോഗിക്കുന്നത് ഏറ്റവും ശുദ്ധമായ ജലം ആണെന്നും പൊതുവെ എല്ലാവര്ക്കും അറിയുന്ന കാര്യമല്ല.ഡയാലിസിസിന് ഉപയോഗിക്കുന്ന ജലം ഏറ്റവും ശുദ്ധവും മിനറല്‍സ് കുറഞ്ഞതുമായ ജലമാണ്.
അതിനുവേണ്ടി പ്രത്യേകം നിര്‍മ്മാണ പ്ലാന്റ് തന്നെ ഡയാലിസിസ് മുറിയോട് ചേര്‍ന്ന് ഉണ്ടായിരിക്കും. യൂണിറ്റ് ഉണ്ടാക്കുമ്ബോള്‍ തന്നെ വാട്ടര്‍ പ്ലാന്റ് (RO unit) സജ്ജമാക്കും. ഇതിനായി പ്രത്യേക നടപടി ക്രമമുണ്ട്. അതിന് ആദ്യം വേണ്ടത് Pre-Treatment system ആണ്. അതായത് കുറെയേറെ filters ഉണ്ട്. അതിലൂടെ കടത്തി വിട്ടിട്ടാണ് ജലം ശുദ്ധീകരിക്കേണ്ടത്.
നമുക്ക് ലഭിക്കുന്ന വെള്ളത്തില്‍ (Corporation or Borewell) കണ്ണുകൊണ്ട് നേരിട്ട് കാണാന്‍ സാധിക്കാത്ത താരത്തിലുള്ള ചെളിയും മണ്ണും ഉണ്ടാകാം. അത് ശുദ്ധീകരിക്കേണ്ടത് അനിവാര്യമാണ്. അതിനായി ആദ്യം തന്നെ sand ഫില്റ്ററിലൂടെ വെള്ളം കടത്തി വിടുമ്ബോള്‍ അതിലെ ചെളിയും മണ്ണും എല്ലാം ഒഴിവാക്കികൊണ്ട് അടുത്ത ഫില്‍റ്റര്‍ ആയ കാര്‍ബണ്‍ ഫില്‍റ്ററിലേക്ക് എത്തുന്നു. ഇവിടെ ഇതിനകത്ത് വച്ച് വെള്ളത്തിലുള്ള ക്ലോറിനും ക്ലോറമിനും എല്ലാം നീക്കി അടുത്ത ഫില്‍റ്റര്‍ ആയ de-ionizer ലേക്ക് കടത്തി വിടും.
അതിനുള്ളില്‍ വച്ച് ഈ ജലത്തിലുള്ള ion നീക്കം ചെയ്യുകയും അടുത്ത ഘട്ടമായ softnerലേക്ക് വിടുന്നു ഈ ഫില്‍റ്ററില്‍ വച്ച് കാല്‍സ്യം മുഴുവനായി നീക്കം ചെയ്യുകയും സോഡിയം പുനഃസ്ഥാപിക്കുകയും വെള്ളത്തിന്റെ കാഠിന്യം കുറിച്ച് സോഫ്റ്റ് ആക്കുകയും ചെയ്യുന്നു. ഇതിനുശേഷം ഈ ജലം ഒരു ടാങ്കില്‍ ശേഖരിക്കുകയും ആ ടാങ്കില്‍ നിന്നും ഒരു ഹൈ പ്രഷര്‍ പമ്ബ് ഉപയോഗിച്ച് RO Membrane ലൂടെ കടത്തിവിടുന്നു. ഈ membraneല്‍ വച്ച് ഓസ്മോസിസ് നടന്നതിന് ശേഷം ലഭിക്കുന്ന മിനറല്‍സ് കുറഞ്ഞ വെള്ളം ഡയാലിസിസിനായി ഒരു ടാങ്കില്‍ സൂക്ഷിക്കുകയും ചെയ്യുന്നു.
ഈ ടാങ്കില്‍ നിന്ന് ഒരു പമ്ബ് ഉപയോഗിച്ച് ഡയാലിസിസ് മെഷിനിലേക്ക് എത്തിക്കുന്നു. ശുദ്ധീകരിച്ച വെള്ളം ഡയാലിസിസിനായി മെഷിനിലേക്ക് കടത്തി വിടുന്നതിന് മുമ്ബായി ഒരു UV light, 1micron filter എന്നിവയിലൂടെ കടത്തി വിടുന്നു. എന്തെങ്കിലും കാരണത്താല്‍ ഏതെങ്കിലും തരത്തിലുള്ള കണം ഉണ്ടെങ്കില്‍ അത് യാതൊരു കാരണവശാലും രോഗിയില്‍ എത്താതിരിക്കാനാണ് ഇത്തരത്തില്‍ അവസാന ഘട്ടത്തിലുള്ള പ്രക്രിയ. രോഗികള്‍ക്ക് സുരക്ഷിതമാക്കുവാന്‍ വേണ്ടി ഈ വെള്ളം recirculate ചെയ്തുകൊണ്ടിരിക്കും. എല്ലാ ദിവസവും ഈ വെള്ളത്തിന്റെ PH നോക്കുകയും PH ലെവല്‍ 6 – 7 ഇടയ്ക്ക് നിലനിര്‍ത്തുകയും ചെയ്യും.
പിന്നെ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാല്‍ ഇത്തരത്തില്‍ പലവിധ പ്രക്രിയയിലൂടെയും കടന്നു പോകുന്ന വെള്ളത്തില്‍ minerals ന്റെ അളവ് വളരെ കുറവായിരിക്കും. ഇത് ഡയാലിസിസിന് വേണ്ടി മാത്രമുള്ള വെള്ളമാണ്. അതിനാല്‍ ഈ വെള്ളം ദാഹജലമായി ഉപയോഗിക്കാന്‍ പാടില്ല. ദാഹജലമായി ഇത് ഉപയോഗിക്കുകയാണെങ്കില്‍ ശരീരത്തില്‍ minerals ന്റെ കുറവ് ഉണ്ടാകും (Mineral deficiency).
എല്ലാ ആഴ്ചയുടെയും അവസാന ദിവസം നിര്‍ബന്ധമായും പ്ലാന്റ് അണുവിമുക്തമാക്കണം. ടാങ്ക് മെഷീനിലേക്ക് പോയിരിക്കുന്ന ലൈന്‍ ഉള്‍പ്പെടെ chemical disinfectant ചെയ്യണം. അല്ലാത്തപക്ഷം മെഷീനിലേക്ക് പോയിരിക്കുന്ന ലൈനുകളില്‍ Fungal growth ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ എപ്പോഴും വളരെ ജാഗ്രതയോടുകൂടി RO Plant കൈകാര്യം ചെയ്യാന്‍ എല്ലാ ടെക്നീഷ്യന്മാരും ശ്രദ്ധിക്കണം.