നാലുവയസുകാരിയെ കഴുത്തറുത്ത് ബലി നൽകി; നിയമത്തിനു കൊടുക്കാതെ കൊല്ലണ്ടേ അവനെ !!!!

നാലുവയസുകാരിയെ കഴുത്തറുത്ത് ബലി നൽകി
നിയമത്തിനു കൊടുക്കാതെ കൊല്ലണ്ടേ അവനെ !!!!
ഗുജറാത്തില്‍ നാലുവയസ്സുകാരിയെ തട്ടിയെടുത്ത് നരബലി നല്കി. സംഭവത്തില്‍ കുട്ടിയുടെ അയല്‍വാസിയായ ലാലാ ഭായി (42) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.കുട്ടിയുടെ അമ്മയുടെയും ഗ്രാമവാസികളുടെയും മുന്നിലാണ് കൊലപാതകം നടന്നത്.ഇന്നലെ ഛോട്ടാ ഉദേപൂരിലെ ബോദേലി ഗ്രാമത്തിലാണ് സംഭവം.
പെണ്‍കുട്ടിയുടെ മാതാവ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. തിങ്കളാഴ്ച രാവിലെയാണ് പ്രതി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയും ഒന്നരവയസുള്ള സഹോദരനും അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ അടുക്കളയിലായിരുന്ന സമയം പ്രതി വീട്ടിനുള്ളില്‍ കടന്ന് പെണ്‍കുട്ടിയെ വലിച്ചിഴച്ച് തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
അമ്മ തടയാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. തുടർന്ന് പ്രതി മഴുകൊണ്ട് പെണ്‍കുട്ടിയുടെ തലവെട്ടിമാറ്റിയ ശേഷം രക്തം ശേഖരിച്ച് ക്ഷേത്രത്തിനു മുന്നില്‍ നിവേദ്യമായി വെച്ചെന്ന് പൊലീസ് പറയുന്നു.ലാലാ ഭായിയുടെ വീടിനോട് ചേർന്ന് ക്ഷേത്രമുണ്ട്. കുട്ടിയെ കൊലപ്പെടുത്തി ഇയാള്‍ രക്തം ക്ഷേത്രത്തിന്റെ പടവുകളില്‍ ഒഴിച്ചതായി അഡിഷണല്‍ പൊലീസ് സൂപ്രണ്ട് ഗൗരവ് അഗർവാള്‍ പറഞ്ഞു.
നരബലിയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസെന്ന് എ.എസ്.പി അഗർവാള്‍ പറഞ്ഞു. വീട്ടിനോട് ചേർന്ന ക്ഷേത്രത്തില്‍ നിന്നും പടികളില്‍ നിന്നും രക്തം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേർ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും. പ്രതി മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടിയെ ഗ്രാമവാസികള്‍ നോക്കിനില്‍ക്കെയാണ് പ്രതി വലിച്ചിഴച്ച് വീട്ടിനുള്ളിലേക്ക് കൊണ്ടുപോയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കയ്യില്‍ മഴു ഉണ്ടായിരുന്നതിനാല്‍ ആർക്കും ഇയാളെ തടയാൻ ധൈര്യമുണ്ടായിരുന്നില്ല. പെണ്‍കുട്ടിയെ കഴുത്ത് വെട്ടി കൊലപ്പെടുത്തിയതിന് പിന്നാലെ ഗ്രാമവാസികള്‍ ചേർന്ന് പ്രതിയെ ആക്രമിച്ചു. ഇതേത്തുടർന്ന് പൊലീസ് ഇയാളെ ആശുപത്രിയിലാക്കിയിരിക്കുകയാണ്.
ദൈവത്തെ പ്രീതിപ്പെടുത്താനുള്ള നരബലിയുടെ ഭാഗമായാണ് പ്രതി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊന്നതെന്ന് ബോദേലി സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
ബോഡേലി താലൂക്കിലെ പനേജ് ഗ്രാമത്തിലാണ് സംഭവം. റിഥ തദ്വി എന്ന നാല് വയസുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ അയല്‍വാസി ലാലാഭായിയെ യെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ രാവിലെ 8:30 ഓടെയാണ് ആക്രമണം നടന്നത്. റിഥ ഒന്നര വയസുള്ള അനുജനൊപ്പം കളിച്ചുകൊണ്ടിരിക്കുബോഴാണ് അയൽവാസി കുട്ടിയെ തട്ടികൊണ്ട് പ്പോയത് .