ഷഹബാസിനെ കൊന്നവരെ കൊല്ലുമെന്ന് ഊമക്കത്ത്

താമരശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിനിടെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഊമക്കത്ത്. സ്കൂളിലെക്കാണ് ഊമക്കത്ത് അയച്ചിരിക്കുന്നത് . നല്ല വൃത്തിയുള്ള കൈപ്പടയിൽ എഴുതിയ കത്ത് സാധാരണ തപാൽ വഴിയാണ് സ്കൂളിൽ എത്തിയത്.
താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഷഹബാസിന്റെ മരണത്തിന് പകവീട്ടുമെന്ന് പറഞ്ഞ് ഊമക്കത്ത് വന്നതോടെ അതീവജാഗ്രതയിലാണ് പൊലീസ്.
താമരശ്ശേരി ജി .വി. എച്ച്. എസ്. എസ് പ്രധാന അധ്യാപകനാണ് കത്ത് ലഭിച്ചത്.കത്ത് ലഭിച്ച ഉടനെ തന്നെ സ്കൂൾ അധികൃതർ താമരശേരി പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് പൊലിസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട കേസായതിനാൽ അതീവ രഹസ്യമായാണ് അന്വേഷണം നടക്കുന്നത്. കത്തിൽ വ്യക്തമായി പതിയാത്ത പോസ്റ്റ് ഓഫീസ് സീൽ പരിശോധന നടത്തിക്കൊണ്ട് കത്ത് അയച്ച സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
കേസിൽ ആദ്യം പിടിയിലായ അഞ്ച് വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റാൻ തീരുമാനിച്ചതിന് മുമ്പാണ് ഈ കത്ത് ലഭിച്ചിരിക്കുന്നത്. കോരങ്ങാട്ടെ വിദ്യാലയത്തിൽ പൊലിസ് സുരക്ഷയോടെ ഏതാനും പരീക്ഷകളെ എഴുതാൻ സാധിക്കുകയുള്ളൂവെന്നും എസ്എസ്എൽസി പരീക്ഷ അവസാനിക്കുന്നതിന് മുമ്പായി കേസിലെ വിദ്യാർത്ഥികളെ കൊല്ലുമെന്നുമാണ് കത്തിൽ പറയുന്നത്.
ഷഹബാസിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ ആറ് വിദ്യാർത്ഥികളെയാണ് പൊലിസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. താമരശ്ശേരി ഡി വൈ എസ്പി സുഷീർ, ഇൻസ്പെക്ടർ സായൂജ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. ആക്രമണത്തിനും ഗൂഢാലോചനയിലും പ്രേരണ നൽകിയവരെ കൂടി കേസിൽ പ്രതി ചേർക്കാനുള്ള ശ്രമത്തിലാണ് പൊലിസ്. തിങ്കളാഴ്ച കഴിഞ്ഞാൽ മാർച്ച് 17 വരെ എസ്എസ്എൽസി പരീക്ഷ ഇല്ലാത്തതിനാൽ ഈ ദിവസങ്ങളിൽ ആയിരിക്കും കേസിൽ കുറ്റാരോപിതരായ മറ്റു വിദ്യാർത്ഥികളെ പൊലിസ് കസ്റ്റഡിയിലെടുക്കുക.
ഷഹബാസിനെതിരേ നടന്ന അക്രമത്തില്‍ അമര്‍ഷം രേഖപ്പെടുത്തുകയും, കുറ്റാരോപിതര്‍ക്കെതിരേ കൊലവിളി നടത്തുകയും ചെയ്യുന്ന കത്താണ് വിലാസം രേഖപ്പെടുത്താതെ അയച്ചിരിക്കുന്നത്.കത്തിലെ വ്യക്തമായി പതിയാത്ത പോസ്റ്റ് ഓഫീസ് സീല്‍ പരിശോധിച്ച് അയച്ച സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
ഉള്ളടക്കത്തിലെ പരാമര്‍ശങ്ങള്‍ പരിശോധിക്കുമ്പോള്‍ കത്തെഴുതിയത് വിദ്യാര്‍ഥികളുടെ പരീക്ഷാകേന്ദ്രം കോരങ്ങാട്ടുനിന്നു എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് ജി.എച്ച്.എസ്.എസിലേക്കും പ്രതിഷേധത്തെത്തുടര്‍ന്ന് അവസാനദിവസം ഒബ്സര്‍വേഷന്‍ ഹോമിലേക്കും മാറ്റുന്നതിന് മുമ്പാണെന്നത് വ്യക്തമാണ്. തിങ്കളാഴ്ചയാണ് പരീക്ഷാകേന്ദ്രം മാറ്റുന്നത്. ചൊവ്വാഴ്ചയാണ് ആറാമത്തെ വിദ്യാര്‍ഥി പിടിയിലാവുന്നതും.
അതിനിടെ വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തില്‍ അന്വേഷണം മെല്ലെപ്പോകുന്നതായും പരാതിയുണ്ട്. കൊലയില്‍ ഉള്‍പ്പെട്ട ചില കുട്ടികളുടെ രക്ഷിതാക്കളുടെ ക്രിമിനല്‍ പശ്ചാത്തലം പുറത്തായിരുന്നു. മുഖ്യപ്രതിയുടെ പിതാവ് ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതിക്കൊപ്പം നില്ക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. പക്ഷേ സംഭവത്തില്‍ പൊലീസ് ഇയാളെ പ്രതിചേര്‍ക്കാത്തതില്‍ ഷഹബാസിന്റെ ബന്ധുക്കള്‍ക്ക് അമര്‍ഷമുണ്ട്.നേരത്തെ കൊലക്ക് ഉപയോഗിച്ച നഞ്ചക്ക് പൊലീസ് പ്രതിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തിരുന്നു.
മുഖ്യ പ്രതി, നഞ്ചക്ക് ഉപയോഗിക്കാന്‍ പഠിച്ചത് യൂട്യൂബില്‍ നിന്നാണെന്ന് പൊലീസ് ഇപ്പോള്‍ പറയുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളുടെ മൊബൈല്‍ ഫോണില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. യൂട്യൂബ് ഹിസ്റ്ററിയില്‍ നിന്നാണ് ഇതിനുള്ള തെളിവ് ലഭിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച നഞ്ചക്ക് അറസ്റ്റിലായ വിദ്യാര്‍ഥിയുടെ പിതാവിന്റെതാണെന്ന രീതിയില്‍ നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ കരാട്ടെ പരിശീലനം നടത്തുന്ന ഇളയ സഹോദരന്റെതാണ് നഞ്ചക്ക് എന്നാണ് പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.