സാങ്കേതിക തകരാര്‍; എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറക്കി: വലഞ്ഞ് യാത്രക്കാര്‍
Posted On August 15, 2024
0
247 Views
കോഴിക്കോട് നിന്നും മസ്കത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് മുംബൈ വിമാനത്താവളത്തില്‍ ഇറക്കി.
150 ലധികം യാത്രക്കാരാണ് ദുരിതത്തിലായത്. ഇന്നലെ 11.30ന് കോഴിക്കോട് നിന്നും പുറപ്പെട്ട വിമാനം 1.30ന് മുംബൈയില്‍ ഇറക്കുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പകരം വിമാനം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷണവും താമസവുമൊരുക്കിയില്ലെന്ന് യാത്രക്കാർ പറഞ്ഞു. രാവിലെ 11 മണിക്ക് മുംബൈയില്‍ നിന്നും പുറപ്പെടുമെന്ന് അറിയിച്ചിരുന്നെങ്കിലും വിമാനം വൈകുന്നത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി.
Trending Now
കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
December 5, 2025













