എയര് ഇന്ത്യ എക്സ്പ്രസ്സ് കൗണ്ടറിലെ ജീവനക്കാരിക്ക് യാത്രക്കാരിയുടെ മര്ദ്ദനം
Posted On September 4, 2024
0
240 Views

മുംബൈ വിമാനാത്തവാളത്തിലെ എയർ ഇന്ത്യ എക്സ്പ്രസ്സ് കൗണ്ടറിലെ ജീവനക്കാരിക്ക് യാത്രക്കാരിയുടെ മർദ്ദനം. പ്രതിയെ വിമാനത്താവള അധികൃതർ പൊലീസിന് കൈമാറി.
സെപ്റ്റംബർ ഒന്നിന് മുംബൈ വിമാനത്താവളത്തിലെ തങ്ങളുടെ ഗ്രൗണ്ട് ഓപ്പറേഷൻസ് വിഭാഗത്തിലെ ജീവനക്കാരിയെ ഒരു യാത്രാക്കാരി മർദ്ദിച്ചുവെന്നും തുടർന്ന് ഡ്യൂട്ടി മാനേജർ വിവരം അറിയിച്ചതിനെ തുടർന്ന് യാത്രക്കാരിയെ പൊലീസിന് കൈമാറിയതായും എയർ ഇന്ത്യ കമ്ബനി വക്താവ് അറിയിച്ചു.അതേസമയം എന്താണ് മർദ്ദനത്തിലേക്ക് നയിച്ച കാരണം എന്നത് ഇപ്പോഴും അവ്യക്തമാണ്.