കലിപ്പ് തീരണില്ലല്ലാ!!!ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അമൃത

എല്ലാ പ്രശ്നങ്ങളും ഏകദേശം അവസാനിച്ചെന്ന് വിചാരിച്ചിരിക്കെ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായിട്ടാണ് അമൃത വീണ്ടും എത്തിയിരിക്കുന്നത്.
മകളുടെ പേരിലുണ്ടായിരുന്ന ഇന്‍ഷൂറന്‍സിന് അടച്ച തുക പിന്‍വലിച്ചെന്നും വിവാഹ മോചനവുമായി ബന്ധപ്പെട്ട രേഖകളില്‍ കൃത്യമം കാണിച്ചുവെന്നുമാണ് അമൃതയുടെ ആരോപണം. തന്റെ ഒപ്പ് അടക്കം മാറ്റിയാണ് ഇട്ടിരിക്കുന്നതെന്നും തുടങ്ങി ഗുരുതരമായ കാര്യങ്ങളാണ് അമൃത ചൂണ്ടിക്കാണിച്ചത്.
അമൃത മുൻഭർത്താവിനെതിരെ ഉന്നയിച്ച പുതിയ ആരോപണം ഇങ്ങനെയാണ്… ‘കേസുമായി ബന്ധപ്പെട്ട് ബാലയുടെ ഭാഗത്തു നിന്നും കുറച്ച് രേഖകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ആ രേഖകള്‍ വീണ്ടും പരിശോധിച്ചപ്പോള്‍ ഞങ്ങളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട രേഖകളില്‍ ഒരു രേഖ മുഴുവനും വേറെയായി കണ്ടു. അതിലുള്ള എന്റെ ഒപ്പിനും മാറ്റമുണ്ട്. ആ രേഖയില്‍ പറയുന്നത് മോളുടെ പേരിലുള്ള ഇന്‍ഷുറന്‍സിനെ കുറിച്ചായിരുന്നു. മകള്‍ക്ക് പ്രായപൂര്‍ത്തിയാകുമ്ബോള്‍ മാത്രമേ പിന്‍വലിക്കാന്‍ പാടുള്ളൂ എന്നാണ് ആ രേഖയില്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ ഭാഗം മിസ്സിങ് ആണെന്നാണ് പരിശോധിച്ചപ്പോള്‍ മനസിലായത്. അതായത് ആ പേജ് മുഴുവന്‍ കൃത്രിമത്വം കാണിച്ചിരിക്കുകയാണ്.
അതിലൊരു സംശയം തോന്നി ബാങ്കില്‍ വിളിച്ചപ്പോഴാണ് ഇന്‍ഷുറന്‍സ് സറണ്ടര്‍ ചെയ്യുകയും അക്കൗണ്ടിലെ പണം പൂര്‍ണമായും പിന്‍വലിക്കുകയും ചെയ്തെന്ന് അറിയുന്നത്. കേസ് നടന്നു കൊണ്ടിരിക്കുന്നതിനാല്‍ കേസുമായി മുന്നോട്ട് പോകാമെന്നാണ് നിയമോപദേശം.
വിവാഹമോചന കരാര്‍ പ്രകാരം 15 ലക്ഷം രൂപ മകളുടെ പേരില്‍ ഇടും എന്നാണ് പറഞ്ഞിരുന്നത്. അതില്‍ കൂടുതല്‍ പണമോ സ്വത്തോ ഒന്നും വാങ്ങിയിട്ടില്ലെന്നും മകളുടെ പേരില്‍ 15 ലക്ഷം രൂപയുടെ എഫ്ഡിയും ഒരു ലക്ഷം രൂപ വീതം ഏഴ് വര്‍ഷത്തേക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സുമാണുള്ളതെന്നും,’ അമൃത വ്യക്തമാക്കിയിരിക്കുന്നത്.
സംഭവം വാര്‍ത്തയായതോടെ പ്രതികരണവുമായി ബാലയുമെത്തി.
ബാലയുടെ വാക്കുകളിങ്ങനെയാണ്… ‘നിങ്ങള്‍ വിളിക്കുമ്ബോഴാണ് ഞാനിത് കേള്‍ക്കുന്നത്. എന്താ സംഭവമെന്നത് എനിക്ക് അന്വേഷിക്കണം. കുറേ കേസുകള്‍ പിന്നെയും വന്നുവെന്ന് ഞാന്‍ അറിഞ്ഞു. ഇപ്പോള്‍ ഞാന്‍ മറ്റൊരു വിവാഹം കഴിച്ച് സ്വസ്ഥമായി ജീവിക്കുകയാണ്. വളരെ മനോഹരമായി ഭാര്യയ്ക്കൊപ്പം ഞാന്‍ ജീവിക്കുകയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ എനിക്കെതിരെ വീണ്ടും പരാതി വരുന്നതെന്ന് അറിയില്ല.
മാധ്യമപ്രവര്‍ത്തകര്‍ വിളിക്കുമ്ബോള്‍ മാത്രമാണ് ഞാന്‍ ഈ വിഷയത്തെ കുറിച്ച് അറിയുന്നത്. ആദ്യം മുതല്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാതെ ഈ വിഷയത്തില്‍ എനിക്ക് കൂടുതലൊന്നും പറയാനാവില്ലെന്നുമാണ്,’ ബാല വ്യക്തമാക്കുന്നത്.
2010 ല്‍ വിവാഹിതരായ ബാലയും അമൃതയും മൂന്നാല് വര്‍ഷത്തിനുള്ളില്‍ ബന്ധം അവസാനിപ്പിച്ചു. ശേഷം അമൃത മകള്‍ക്കൊപ്പം മാറി താമസിക്കുകയായിരുന്നു. പിന്നീട് 2019 ലാണ് ഇരുവരും നിയമപരമായി വിവാഹമോചിതരാവുന്നത്. മകളുടെ പേരില്‍ രണ്ടാളും അവകാശം ഉന്നയിച്ചതിനെ തുടര്‍ന്ന് കരാര്‍ വെക്കുകയും കേസുമായി മുന്നോട്ട് പോവുകയുമായിരുന്നു. എന്നാല്‍ പലപ്പോഴും മകളുടെ പേരില്‍ വാക്കുതർക്കവുമായി ഇരുവരും രംഗത്ത് വരാറുണ്ട്. അങ്ങനെയാണ് വീണ്ടും അമൃത വന്നിരിക്കുന്നത്.
മാത്രമല്ല മകളുടെ പേരില്‍ ബാല കൊടുക്കാമെന്ന് ഏറ്റ തുക എത്രയാണെന്നും ഗായിക വെളിപ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ വർഷമാണ് ബാല നാലാം തവണയും വിവാഹിതനാവുന്നത്. മാമൻ്റെ മകളായ കോകിലയാണ് നടൻ്റെ ഭാര്യ. വിവാഹത്തിന് ശേഷം ഇരുവരും കൊച്ചിയില്‍ നിന്നും വൈക്കത്തേക്ക് താമസം മാറ്റിയിരുന്നു.