തുളസിത്തറയിൽ സാമൂഹ്യവിരുദ്ധ പ്രവൃത്തി;പണിവാങ്ങിച്ച് അബ്ദുള്‍ ഹക്കിം
ഒടുവില്‍ അബ്ദുള്‍ ഹക്കീമിനെതിരെ നടപടിയുമായി നഗരസഭ. ഗുരുവായൂരിലെ നാഷണല്‍ പാരഡൈസ് ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കാൻ ഗുരുവായൂർ നഗരസഭ തീരുമാനിച്ചു.വിവിധ കോണുകളില്‍ നിന്ന് പരാതിയും പ്രതിഷേധവും ഉയർന്നതിനെത്തുടർന്നാണ് നഗരസഭയുടെ നടപടി.
തുളസിത്തറയിൽ സാമൂഹ്യവിരുദ്ധ പ്രവൃത്തി നടത്തിയ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.ചാവക്കാട് അകലാട് സ്വദേശിയായ ചില്ലിക്കല്‍ വീട്ടില്‍ അബ്ദുള്‍ ഹക്കീമിന്റെ സാമൂഹ്യസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള ഈ വീഡിയോ പുറത്തുവന്നതോടെ വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു.
ഗുരുവായൂരിലെ ഒരു സ്ഥാപനത്തിന് മുൻപിലുണ്ടായിരുന്ന തുളസിത്തറയിലായിരുന്നു ഇയാളുടെ സാമൂഹ്യവിരുദ്ധ പ്രവൃത്തി. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. കടുത്ത മതമൗലികവാദിയാണ് ഇയാളെന്ന് തെളിയിക്കുന്ന ഇയാളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും പുറത്ത് വന്നിരുന്നു.
അതിനിടെ ഇയാളെ മാനസികരോഗിയാക്കി ചിത്രീകരിച്ച് രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തിയത് . ഹക്കിമിനെ പ്രതിയാക്കി കേസെടുക്കേണ്ടതിനു പകരം വിവാദ വീഡിയോ ഷെയർ ചെയ്തവർക്കെതിരെ കേസെടുക്കുമെന്ന ഭീഷണിയും പൊലീസ് മുഴക്കി. 24 വർഷമായി ഹോട്ടല്‍ നടത്തുന്നയാള്‍ മാനസിക രോഗിയാണെന്ന തരത്തിലുള്ള പോലീസിന്റെ പ്രചാരണത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ പൊലീസ് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
ന്യായീകരിച്ച പൊലീസ് നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ച് ബിജെപി അടക്കം രംഗത്തുവന്നതോടെയാണ് ഗുരുവായൂരിലെ പാരഡൈസ് ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കുന്നത്. ഹോട്ടലിനെതിരെ പരാതികള്‍ ശക്തമായിരുന്നു.
സംഭവത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഗുരുവായൂര്‍ ടെമ്ബിള്‍ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍ യുവാവിന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് തുടക്കത്തില്‍ പോലീസ് അടക്കം പുറത്തുവിട്ട വിവരം. എന്നാല്‍, അതല്ല വസ്തുത എന്ന അന്വേഷണത്തില്‍ വ്യക്തമായി
ഇയാളുടെ സ്ഥാപനത്തിന് സമീപത്തെ മറ്റൊരു സ്ഥാപനത്തിന് മുന്‍പിലുണ്ടായിരുന്ന തുളസിത്തറയിലായിരുന്നു അതിക്രമം. ആ സ്ഥാപന ഉടമയുമായുള്ള വൈരാഗ്യത്തിന്റെ പേരിലായിരുന്നു തന്റെ പ്രവര്‍ത്തിയെന്ന് ഉള്‍പ്പെടെ യുവാവ് സമ്മതിക്കുന്ന വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീന്‍ഷോട്ടുകളും പിന്നീട് പുറത്തുവന്നിരുന്നു.
പ്രതിഷേധത്തിന്റെ ഭാഗമായി വിശ്വ ഹിന്ദു പരിഷത്ത് ഗുരുവായൂര്‍ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ പൂജകള്‍ നടത്തിയിരുന്നു. വിഎച്ച്പി ജില്ലാ ജോ. സെക്രട്ടറി അനൂപിന്റെ നേതൃത്വത്തിലാണ് വിശ്വാസി സമൂഹത്തിന് വേണ്ടി തുളസിത്തറയില്‍ ശുദ്ധികലശവും തുളസി വന്ദനവും നടത്തിയത്. ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍, ക്ഷേത്ര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി ഭക്തരും ചടങ്ങില്‍ പങ്കെടുത്തു.
ലൈസന്‍സ് അനുവദിച്ച നഗരസഭയുടെ നടപടി വിജിലന്‍സ് അന്വേഷിക്കണമെന്നും ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്നും ബിജെപി ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്ബത്ത് അടക്കമുള്ളവരും ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. ഇതോടെയാണ് ലൈസന്‍സ് റദ്ദാക്കാന്‍ നഗരസഭ നടപടി തുടങ്ങുന്നത്.