1992 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ആധാരം കാണാത്തവരുണ്ടോ??എങ്കിലതൊരു നഷ്ടം തന്നെയാണ്

ലോഹിതദാസ് രചിച്ച ജോർജ്ജ് കിത്തു സംവിധാനം ചെയ്ത് 1992 ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് ആധാരം .മുരളി, സുരേഷ് ഗോപി, ഗീത സുധീഷ് എന്നിവർ തകർത്തഭിനയിച്ച ചിത്രത്തിന് ബോക്സോഫീസിൽ മികച്ച സ്വീകാര്യത ലഭിച്ചു. ഈ ചിത്രത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് മുരളിക്ക് ലഭിച്ചു,
ഈ വിജയത്തിന് ശേഷം സിനിമകളിൽ കൂടുതൽ പ്രധാന വേഷങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ജോണ്സണ് ഈണം പകർന്ന ഗാനങ്ങളാണ് ഈ ചിത്രത്തിൽ.. കൃപ ഫിലിംസിന്റെ ബാനറില്‍ എന്‍ കൃഷ്ണകുമാറാണ് ചിത്രം നിര്‍മ്മിച്ചത്.
കെ ജെ യേശുദാ സും കെ എസ് ചിത്രയുമാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് . ദാസേട്ടൻ ആലപിച്ച മഞ്ചാടിമണികൊണ്ടു എന്ന തുടങ്ങുന്ന ഗാനം ഒരിക്കലെങ്കിലും മൂളാത്തവരായി ആരുമിണ്ടാവില്ല .മികച്ച അരങ്ങേറ്റ സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജോർജ്ജ് കിട്ടുവിനും ആനന്ദവല്ലിക്ക് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന അവാർഡും നേടിക്കൊടുത്ത ചിത്രം കൂടിയാണ് ആധാരം .
അച്ചനെ കൊന്ന കേസിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം ജയിൽ മോചിതനായ കുറ്റവാളിയാണ് ബപ്പുട്ടി ( മുരളി ). തന്റെ ജീവിതം കെട്ടിപ്പടുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളുടെയും രമേശന്റെയും(സുധീഷ്) സഹോദരി സേതുലക്ഷ്മിയുടെയും ( ഗീത ) കുടുംബകാര്യങ്ങളിൽ ആകസ്മികമായി ഇടപെടുന്നതുമാണ് . ചതിയനായ യാക്കോബാണ്(ശിവജി) ഡ്രൈവറായ അബ്ദുള്ളയെ(കരമന ജനാർദ്ദനൻ നായർ) കള്ളും പെണ്ണും കൊടുത്ത് കാശുതട്ടിയെടുക്കുന്നത്. ഇത് മനസ്സിലാക്കിയ മകൻ ബാപ്പുട്ടി എതിർത്തു. തന്റെ ചൂഷണം അബ്ദുള്ള മനസ്സിലാക്കി എന്നറിഞ്ഞ യാക്കോബ് അയാളെ കൊന്ന് കുറ്റം ബാപ്പുവിന്റെ തലയിലിടുന്നു. ജയിൽ ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തുന്ന അയാൾ തന്റെ പെങ്ങൾ ആമിനയെ(ശാരി) കടത്തുകാരൻ വാസു (സുരേഷ് ഗോപി) പോറ്റുന്നതറിഞ്ഞ് സന്തോഷിക്കുന്നു.
ഒഴിഞ്ഞ് കിടക്കുന്ന തൻ്റെ പുരയിടത്തിൽ നിന്നും തേങ്ങ മോഷണം കണ്ടെത്തിയ ബാപ്പുട്ടി പ്രതിയായ പുത്തൻപുരക്കലെ രമേശനെ കയ്യോടെ പിടികൂടുന്നു . പുത്തൻപുരക്കൽക്കാർ പഴയപ്രതാപികളാണെങ്കിലും ഇപ്പോൾ അമ്മയും(സുകുമാരി) മകൾ സേതുലക്ഷ്മിയും രമേശനും അടങ്ങുന്ന കുടുംബം പട്ടിണിയിലാണ്, അഭിമാനത്താൾ പുറത്ത് പണിക്കും പോകാൻ വയ്യ. രമേശൻ കളവ്ചെയ്താണ് പോറ്റുന്നതെന്നറിഞ്ഞ് നാണീയമ്മയും ഓപ്പോളും പൊട്ടിത്തെറിക്കുന്നു അതോടെ അവർ മാനസീകമായി പകർന്നു പോവുകയും ചെയ്യുന്നു . കഥകളറിഞ്ഞ ബാപ്പുട്ടി അവരോട് മാപ്പുപറയുന്നു. രമേശനെ തന്റെ കൂടെ കൂപ്പിൽ പണിക്കുകൂട്ടുന്നു.
സേതുവിൽ നോട്ടമിട്ട ബന്ധു കൃഷ്ണമേനോൻ (ജനാർദ്ദനൻ)ഇതിനെതിരെ ഉപജാപങ്ങളുണ്ടാക്കുന്നു. വെടക്കാക്കി തനിക്കാക്കുക എന്ന പ്രമാണത്തിൽ ബാപ്പുവിനെയും സേതുവിനെയും കുറിച്ച അപവാദങ്ങൾ ഉണ്ടാക്കുന്നു. ഇതിന്റെ പേരിൽ ബാപ്പു അയാളെ തെരുവിൽ നേരിടുന്നു. ശല്യം സഹിക്കാതെ രമേശൻ മേത്തൻ പിഴപ്പിച്ച ഓപ്പോളെക്കാൽ മേത്തൻ കെട്ടിയ ഓപ്പോളെയാണ് തനിക്കിഷ്ടം എന്ന് ബാപ്പുട്ടിയെ അറിയിക്കുന്നു. സേതു ബാപ്പുട്ടിയോടൊപ്പം ഇറങ്ങി പോകുന്നു. കൃഷ്ണമേനോൻ ഇളിഭ്യനായി മടങ്ങുന്നു.