റെയില്‍വേ യാത്രക്കാര്‍ക്ക് ആശ്വാസം; പരശുറാം കന്യാകുമാരിയിലേയ്ക്ക് എത്തുന്നു
Posted On July 3, 2024
0
283 Views

യാത്രക്കാർക്ക് വലിയ ആശ്വാസമായി പുതിയ നടപടിയുമായി റെയില്‍വേ. മംഗളൂരു-നാഗർകോവില്‍ പരശുറാം എക്സ്പ്രസ് ഇന്നുമുതല്‍ കന്യാകുമാരിയിലേയ്ക്ക് നീട്ടും.
യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനമെന്ന് റെയില്‍വേ അറിയിച്ചു.
താത്കാലിക അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം. നിലവില്‍ നാഗർകോവില്‍ വരെയായിരുന്ന ട്രെയിൻ കന്യാകുമാരിയിലേയ്ക്ക് കൂടി നീട്ടിയിരിക്കുകയാണ്. രണ്ട് അധിക കോച്ചുകള്‍ കൂടി പരശുറാമിന് അനുവദിച്ചിട്ടുണ്ട്. ഇതോടെ നേരത്തെ 23 കോച്ചുകള്‍ ഉണ്ടായിരുന്ന പരശുറാമിന് ഇനിമുതല്‍ 25 കോച്ചുകള്‍ ഉണ്ടായിരിക്കും.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025