ബെവ്കോ ജീവനക്കാര്‍ക്ക് ‘ബമ്ബര്‍’ ഓണം; KSRTC ജീവനക്കാര്‍ക്ക് കണ്ണീരോണം

സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്കും മിക്ക ബോർഡ് കോർപ്പറേഷനുകളിനെ ജീവനക്കാർക്കും ഓണം ആഘോഷിക്കാൻ നല്ലൊരു തുക ബോണസ് ലഭിച്ചിട്ടും കെ.എസ്.ആർ.ടി.സി.
ജീവനക്കാർക്ക് ഇത്തവണയും കണ്ണീരോണം. ആശ്വാസമായി ഇത്തവണ ഒറ്റഗഡുവായി ശമ്ബളം നല്‍കിയെങ്കിലും വൻതുക ബോണസ് ലഭിച്ച ബെവ്കോ ഉള്‍പ്പെടെയുള്ള മറ്റ് കോർപ്പറേഷനിലെ ജീവനക്കാരെ കണ്ട് നെടുവീർപ്പിടാൻ മാത്രമാണ് കെ.എസ്.ആർ.ടി.സിക്കാർക്ക് യോഗം. ഓണത്തിന് ഉത്സവ ബത്തയും ബോണസും നല്കണമെങ്കില് 28.5 കോടിരൂപയാണ് കെ.എസ്.ആർ.ടി.സി കണ്ടെത്തേണ്ടത്. ഇതിന് ധനവകുപ്പ് കനിഞ്ഞാല്‍ മാത്രമേ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മനം നിറഞ്ഞ് ഓണമുണ്ണാനാകു. ഇതിനായി കത്ത് നല്‍കിയിരിക്കുകയാണ് കോർപ്പറേഷൻ.
ബെവ്കോ ജീവനക്കാർക്ക് ഇത്തവണ 95000 രൂപയാണ് ബോണസ് ആയി ലഭിച്ചത്. സർക്കാർ ജീവനക്കാർക്കും നല്ലൊരു തുകയാണ് ഇത്തവണയും ലഭിക്കുക.