എല്ലാത്തിനും കൃത്യമായ ഉത്തരം നല്കാൻ ചാറ്റ് ജിപിറ്റി ഈശ്വരനല്ല
ഉത്തരം വ്യക്തമായി ലഭിക്കാൻ മാർഗം ഉണ്ടെന്നിരിക്കെ എളുപ്പമാർഗം തേടുന്നതെന്തിന്

ശാസ്ത്രം അതിവേഗം വളരുകയാണ്…അതിന്റെ ഭാഗമായി നമ്മളും അപ്ഗ്രേഡ് ആയുകയും അപ്ഡേറ്റ് ചെയ്യപ്പെടുകയും ചെയുന്നുണ്ട് ,,,,ചെറിയ സംശയങ്ങൾ മുതൽ സങ്കീർണങ്ങളായ പ്രശ്നങ്ങൾ വരെ ചാറ്റ് ജിപിറ്റിയോട് ചോദിച്ചു കുട്ടികൾ വരെ അറിവ് നേടുന്ന കാലഘട്ടം ആണിത്… എന്നാൽ എന്തിനും ഏതിനും ചാറ്റ് ജിപിറ്റി ആശ്രയിക്കുമ്പോൾ അത് സാമാന്യ ബുദിക്കു നിരക്കുന്നതാണോ എന്ന് ആദ്യം ഉറപ്പുവരുത്തേണ്ടത് ഓരോരുത്തരുടെയും കടമയാണ്…അല്ലെങ്കിൽ ഔചിത്യ ബോധമാണ് ….അത്തരത്തില്‍ വിവേകമില്ലായ്മാ തകർത്ത് ഒരു ജീവൻ ആണ് എന്ന് വരുമ്പോളാണ് വിഷമം തോന്നുന്നത് …
തനിക്ക് കാൻസർ ആണോയെന്ന് പരിശോധിക്കാൻ 37കാരൻ ചാറ്റ് ജിപിടിയുടെ സഹായം തേടി. എന്നാൽ അല്ലെന്നുള്ള ആർട്ടിഫീഷ്യല്‍ ഇൻറലിജൻസ് മറുപടിയില്‍ സാധാരണ ജീവിതം തുടർന്നു. അവശനിലയില്‍ ആശുപത്രിയിലെത്തിക്കുമ്ബോള്‍ സ്ഥിരീകരിക്കുന്നത് സ്റ്റേജ് 4 കാൻസർ. അയർലാൻഡിലാണ് സംഭവം. രണ്ട് മക്കളുടെ പിതാവായ 37കാരൻ ഈ വർഷം ആദ്യമാണ് ചാറ്റ് ജിപിടിയോട് തനിക്ക് നേരിടുന്ന ബുദ്ധിമുട്ടുകള്‍ കാൻസറുമായി ബന്ധപ്പെട്ടതാണോയെന്ന് അന്വേഷിക്കുന്നത്. ഭക്ഷണം ഇറക്കാനാവാത്തതിനും തൊണ്ട വേദനയ്ക്ക് കാരണം തേടിയായിരുന്നു യുവാവ് ചാറ്റ് ജിപിടിയെ സമീപിക്കുന്നത്. എന്നാല്‍ കാൻസർ ആകാനുള്ള സാധ്യതയില്ലെന്നാണ് ചാറ്റ് ജിപിടി നടത്തിയ നിരീക്ഷണം. എന്നാല്‍ അവശനിലയിലായ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ സ്ഥിരീകരിച്ചത് അന്നനാളത്തിലെ ഗ്രന്ധികളെ ബാധിക്കുന്ന അഡിനോകാർസിനോമ എന്ന കാൻസർ. അതിജീവിക്കാനുള്ള സാധ്യത ഏറെ കുറവുള്ള രീതിയിലാണ് നിലവില്‍ യുവാവുള്ളതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കെറി കൗണ്ടിയിലെ കില്ലർനിയിലുള്ള 37കാരനായ വാറൻ ടിയർനി എന്നയാളാണ് ചാറ്റ്ജിപിടിയുടെ സഹായം ആരോഗ്യ വിലയിരുത്തലിനായി തേടി കുഴപ്പത്തിലായത്.
ഡോക്ടറെ കാണേണ്ട ആവശ്യമില്ലെന്ന ധാരണയിലായിരുന്നു 37കാരൻ എഐ സഹായം തേടിയത്. ഇടയ്ക്ക് ആരോഗ്യം മോശമായപ്പോഴും ചാറ്റ് ജിപിടിയോട് യുവാവ് സഹായം തേടി അന്നും യുവാവിനെ ആശ്വസിപ്പിച്ചു. എന്നാല്‍ തീരെ വയ്യാതെ വന്നതോടെയാണ് യുവാവിനെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചത്. അപ്പോഴാണ് യുവാവിന് ബാധിച്ച കാൻസറിന്റെ ഗുരുതരാവസ്ഥ തിരിച്ചറിയുന്നത്. നിലവില്‍ പാലിയേറ്റീവ് കെയറില്‍ കഴിയുകയാണ് യുവാവ്. വിദേശ രാജ്യങ്ങളില്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാകുമോയെന്ന അന്വേഷണത്തിലാണ് വീട്ടുകാരുള്ളത്.
സമാനമായ മറ്റൊരു സംഭവത്തില്‍ ഭക്ഷണ ക്രമീകരണത്തിനായി ചാറ്റ് ജിടിപിയുടെ സഹായം തേടിയ 60കാരൻറെ മാനസിക നില തകരാറിലായിരുന്നു. അയല്‍വാസി വിഷം നല്‍കിയെന്ന് ആരോപിച്ചാണ് 60 കാരിൻ വാഷിംഗ്ടണിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഉപ്പിന് പകരമായി സോഡിയം ബ്രോമൈഡ് ഉപയോഗിച്ചതാണ് 60കാരന്റെ മാനസിക നില തകരാറിലാക്കിയത്. ഡോക്ടർമാരുടെയോ ന്യൂട്രീഷൻ വിദഗ്ധരുടേയോ സഹായമില്ലാതെയായിരുന്നു വയോധികന് ചാറ്റ് ജിപിടിക്കൊപ്പം ഡയറ്റ് പ്ലാൻ തയ്യാറാക്കിയത്.
ചാറ്റ്ജിപിടിയുടെ സഹായത്തോടെ സ്വന്തമായി വെള്ളം ശുദ്ധീകരിച്ചായിരുന്നു വയോധികൻ ഉപയോഗിച്ചിരുന്നത്. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സോഡിയം ക്ലോറൈഡിന് പകരം നാളുകളായി സോഡിയം ബ്രോമൈഡ് ആയിരുന്നു വയോധികൻ ഉപയോഗിച്ചിരുന്നതെന്ന് ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിന് ശേഷമാണ് ആശുപത്രി അധികൃതർക്ക് മനസിലാക്കാനായത്. മൂന്ന് മാസത്തോളം ഈ രീതിയിലായിരുന്നു 60 കാരന്റെ ഭക്ഷണ രീതി.
എന്തും ആവാം യുക്തിക്കു നിരക്കുന്നു തരത്തിൽ …. കൃത്യമായ ഉത്തരം വ്യക്തമായി ലഭിക്കാൻ മാർഗം ഉണ്ടെന്നിരിക്കെ എളുപ്പമാർഗം തേടുമ്പോൾ നഷ്ടപ്പെടുന്നത് സ്വന്തം ജീവനും ജീവിതവും തന്നെയാനും