വെടിയേറ്റ ട്രംപിന്റെ ചിത്രമുള്ള ടീഷര്‍ട്ടിന്റെ വില്പന തടഞ്ഞ് ചൈന
വെടിയേറ്റ് നിമിഷങ്ങള്‍ക്കുശേഷം തന്നെ വായുവിലേക്ക് മുഷ്ടി ചുരുട്ടി നില്ക്കുന്ന യു.എസ് മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറല്‍. ഈ ചിത്രം പ്രിന്റ് ചെയ്ത ടീ ഷർട്ടുകള്‍ ലോകത്തെ വിവിധ മാർക്കറ്റുകളില്‍ ഹിറ്റാണ്. എന്നാല്‍, ഈ ചിത്രമുള്ള ടീഷർട്ടുകളുടെ വില്പന ചൈന തടഞ്ഞതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.
രാജ്യത്തെ ഇ-കൊമേഴ്സ് സൈറ്റുകളില്‍ ആരംഭിച്ച വില്പനയാണ് ചൈന തടഞ്ഞിരിക്കുന്നത്. വെടിവെപ്പുണ്ടായി മണിക്കൂറുകള്‍ക്കകം തന്നെ ഈ ചിത്രം പതിച്ച ടീഷർട്ടുകള്‍ താവോബാവോ, ജെഡി ഡോട്ട് കോം തുടങ്ങിയ പ്രമുഖ ഇ-കൊമേഴ്സ് സൈറ്റുകളില്‍ ലഭ്യമായിരുന്നു. 39 യുവാൻ ആയിരുന്നു വിലയിട്ടത്.
അതേസമയം, ഇതേ ചിത്രത്തോടെയുള്ള ടീഷർട്ടിന്റെ അമേരിക്കയിലെ വില്പന തകൃതിയായി നടക്കുകയാണ്. അമേരിക്കയില്‍നിന്നടക്കം ടീഷർട്ടിനായി ആയിരക്കണക്കിന് ഓർഡറുകളാണ് ചൈനയിലെ റീട്ടെയിലർമാർക്ക് ലഭിച്ചത്.