മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് സിഎംആര്‍എല്‍
മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സിഎംആര്‍എല്‍ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയ കേസിലെ അന്വേഷണം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഷോണ്‍ ജോര്‍ജ്ജിന്റെ പരാതിയിലാണ് കമ്പനി രജിസ്ട്രാര്‍ അന്വേഷണം നടത്തുന്നത്. സെറ്റില്‍മെന്റ് കമ്മിഷന് ചട്ടപ്രകാരം നടപടികള്‍ രഹസ്യ സ്വഭാവത്തിലായിരിക്കണമെന്നാണ് എന്നാൽ രഹസ്യ രേഖകള്‍ ഷോണ്‍ ജോര്‍ജ്ജിന് എങ്ങനെ കിട്ടിയെന്ന് സിഎംആര്‍എല്‍ ചോദിച്ചു.
പരാതിക്കാരനായ ഷോണ്‍ ജോര്‍ജ്ജ് കേസുമായി ബന്ധമില്ലാത്ത മൂന്നാംകക്ഷിയാണെന്നും സിഎംആർഎൽ പറഞ്ഞു. സിഎംആര്‍എലിന്റെ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും.