കര്ഷകര്ക്കെതിരായ അപകീര്ത്തി പരാമര്ശം; ബിജെപി എംപി കങ്കണ റണാവത്തിന് നോട്ടീയച്ച് കോടതി
Posted On November 13, 2024
0
217 Views
രാഷ്ട്രപിതാവിനും കര്ഷകര്ക്കും എതിരെ അപകീര്ത്തി പരാമര്ശങ്ങള് നടത്തിയ സംഭവത്തില് ബിജെപി എംപി കങ്കണ റണാവത്തിനെതിരെ നോട്ടീസ്.
എംപി-എംഎല്എ കോടതിയാണ് കങ്കണയ്ക്കെതിരെ നോട്ടീസയച്ചത്. കേസില് നവംബര് 28 ന് നേരിട്ട് ഹാജരാകാനും കങ്കണ റണാവത്തിനോട് കോടതി നിര്ദേശിച്ചിട്ടുണ്ട്.
ആഗ്രയിലെ രാജീവ് ഗാന്ധി ബാര് അസോസിയേഷന് പ്രസിഡന്റ് രാമശങ്കര് ശര്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. തന്റെ പരാമര്ശങ്ങളിലൂടെ കങ്കണ കര്ഷകരെ പീഡകരും കൊലപാതകികളുമായി മുദ്രകുത്തുകയാണ് ചെയ്തതെന്നും കര്ഷകന്റെ മകന് കൂടിയായ രാമശങ്കര് ശര്മ പറഞ്ഞു.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025













