തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമം; ഡോണള്ഡ് ട്രംപിനെ അറസ്റ്റ് ചെയ്തു
Posted On August 4, 2023
0
584 Views

2020ലെ തെരഞ്ഞെടുപ്പ് പരാജയം അട്ടിമറിക്കാൻ ശ്രമിച്ച കേസില് മുൻ പ്രസിഡന്റ് ട്രംപിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. ജോ ബൈഡൻ പ്രസിഡന്റായി അധികാരമേല്ക്കുന്നത് തടയാൻ ട്രംപ് അനുകൂലികള് നടത്തിയ ക്യാപിറ്റോള് ആക്രമണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലാണ് അറസ്റ്റ് ഉണ്ടായത്.
എന്നാല് തനിക്കെതിരായ നാലു കുറ്റങ്ങളും ട്രംപ് നിഷേധിച്ചു. കേസ് ഓഗസ്റ്റ് 28നു വീണ്ടും പരിഗണിക്കും. നാല് മാസത്തിനിടയില് മൂന്നാം തവണയാണ് ട്രംപ് ക്രിമിനല് കേസില് കോടതിയില് ഹാജരാകുന്നത്.