ഔറംഗസേബിന്റെ ശവകുടീരത്തിനു മുകളിൽ ശൗചാലയം പണിയണമെന്ന് പ്രശസ്ത കവി മനോജ് മുന്താഷിര്

ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഖുലാ ബാദില്‍ സ്ഥിതി ചെയ്യുന്ന മുഗള്‍ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യുന്നതിനു പകരം അതിന് മുകളില്‍ ശൗചാലയം പണിയണമെന്ന് പ്രശസ്ത കവി മനോജ് മുന്താഷിര് .
ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത 1 മിനിറ്റ് 14 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലാണ് മനോജ് മുന്താഷിര് ഈ ആവശ്യം ഉന്നയിച്ചത്.
‘മഹാരാഷ്ട്രയിലെ ഛത്രപതി സംബാജി നഗറില്‍ നിർമ്മിക്കപ്പെട്ടിട്ടുള്ള മുഗള്‍ സ്വേച്ഛാധിപതി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ഇന്ന് രാജ്യമെമ്പടും ശബ്ദം ഉയരുന്നു. അത് നീക്കം ചെയ്യരുതെന്നാണ് എനിക്ക് പറയാനുള്ളത്. നമ്മള് ഹിന്ദുക്കള്‍ രാമജന്മഭൂമിയില്‍ ശ്രീരാമക്ഷേത്രം പണിയുമ്ബോള്‍,ദൈവം ഓരോ കണികയിലും ഉണ്ടെങ്കിൽ , പിന്നെ എന്തിനാണ് ഒരു ക്ഷേത്രം പണിയേണ്ടതെന്ന് ചിലർ ഞങ്ങളോട് ചോദിച്ചു !.
ഇത്തരമൊരു സാഹചര്യത്തില്‍, ശ്രീരാമ ക്ഷേത്രം പണിയേണ്ടതിന്റെ ആവശ്യകത എന്താണ്, പകരം ഒരു ആശുപത്രിയോ സ്കൂളോ അനാഥാലയമോ പണിയണം എന്നൊക്കെ പലരും പറഞ്ഞു. അപ്പോള്‍ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകത എന്താണ് ? അതിനു മുകളില്‍ ഒരു ശൗചാലയം പണിയേണ്ടതിന്റെ ആവശ്യകത ആണുള്ളതെന്ന് ഞാൻ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. എല്ലാത്തിനുമുപരി, നമ്മള് സനാതന ധർമ്മികള് ആ കൊലപാതകിക്ക് യൂറിയയും ഉപ്പും ദാനം ചെയ്യണം “. മുൻതാഷിർ വീഡിയോയില്‍ സർക്കാരിനോട് ഇങ്ങനെയാണ് ആവശ്യപ്പെടുന്നത് .
“ഇന്ത്യ ആരുടെയും പിതാവിന്റെ സ്വത്തല്ലെന്ന് പറയുന്ന മതേതരവാദികള്‍ക്കുള്ള എന്റെ മറുപടി, സൂര്യവംശ അഭിമാനം നമ്മുടെ സിരകളിലുണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്, സനാതന കാലം മുതല്‍ കാവി ആകാശം ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട് . ശിവാജിയെയും റാണയെയും ഞങ്ങള്‍ ഞങ്ങളുടെ പിതാവായി കണക്കാക്കുന്നു. നമ്മുടെ പിതാവിന്റെ ഇന്ത്യ അന്നും ഇന്നും നമ്മുടേതാണ്’.ഹിന്ദു വിരുദ്ധരെ ലക്ഷ്യം വച്ചുകൊണ്ട് മനോജ് മുൻതാഷിർ തുറന്നു പറഞ്ഞു .
രാജ്യത്ത് നടക്കുന്ന വിഷയങ്ങളില്‍ മനോജ് പലപ്പോഴും തന്റെ അഭിപ്രായങ്ങള്‍ പറയാറുണ്ട്.
1707-ല്‍ 87-ആം വയസ്സില്‍ അന്തരിച്ച ഔറംഗസീബിനെ, ഔറംഗബാദില്‍ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ഖുല്‍ദാബാദിലാണ് അടക്കം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയുടെ ശവകുടീരമായ ‘ബീബി കാ മഖ്ബറ’ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. തന്റെ ഗുരുവായ സൂഫി സന്യാസി സയ്യിദ് സൈനുദ്ദീനെ അടക്കം ചെയ്തിരിക്കുന്ന ഖുല്‍ ദാ ബാദില്‍ തന്നെ അടക്കം ചെയ്യണമെന്ന് ഔറംഗസേബ് തന്റെ വില്പത്രത്തില് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സയ്യിദ് സൈനുദ്ദീന്റെ സമുച്ചയത്തിനുള്ളിലാണ് ശവകുടീരം സ്ഥിതി ചെയ്യുന്നത്
ഔറംഗസേബിന്റെ ക്രൂരതകളിലേക്ക് വെളിച്ചം വീശുന്ന വിക്കി കൗശലിന്റെ ‘ഛാവ’ എന്ന ചിത്രം റെക്കോർഡിട്ട് മുന്നേറുകയാണ്. ബോക്സ് ഓഫീസില്‍ 500 കോടി രൂപ കടന്ന ചിത്രം ഹിന്ദി സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിക്കഴിഞ്ഞു. മറാത്ത സാമ്രാജ്യത്തിന്റെ രണ്ടാമത്തെ ഭരണാധികാരിയും ഛത്രപതി ശിവാജി മഹാരാജിന്റെ മകനുമായ ഛത്രപതി സംബാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രം, ഔറംഗസേബിനോട് അദ്ദേഹം നടത്തിയ കഠിനമായ പോരാട്ടത്തിന്റെ വീരഗാഥയാണ്.
ചിത്രം പുറത്തിറങ്ങിയതിനു ശേഷം ഔറംഗസേബും അയാളുടെ ക്രൂരതയും വീണ്ടും ചർച്ചാവിഷയമായി. അതേസമയം, ഔറംഗസേബിനെ പ്രശംസിച്ചുകൊണ്ട് എരിതീയില്‍ എണ്ണ ഒഴിച്ച എസ്പി നേതാവ് അബു ആസ്മിക്കു നിരവധി വിമർശനങ്ങള്‍ നേരിടേണ്ടി വന്നു . തുടർന്ന് അദ്ദേഹം തന്റെ പ്രസ്താവന പിൻവലിച്ചു.
കാണുന്നവർ എല്ലാം മരിച്ചുപോകുന്ന കനേഡിയൻ ഡാർക്ക് ഹൊറർ
The deadliest film ever made
ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ ചിത്രം എന്ന ഖ്യാതി നേടിയ ഒരു കനേഡിയൻ ഡാർക്ക് ഹൊറർ ചിത്രമാണ് ആൻഡ്രം. ആൻഡ്രം The deadliest film ever made) എന്നാണ് ഈ ചിത്രത്തെ കുറിച് പറയപ്പെടുന്നത് .
1979-ൽ,ഹുങ്കറിയിലെ വുഡാഫെസ്റ്റിൽ ആൺ ഈ ചിത്രത്തിന്റെ ഒറിജിനൽ മൂവി റിലീസ് ചെയ്തത്.
സ്ക്രീനിംഗിനിടെ, ആ സിനിമ റിലീസ് ചെയ്ത അന്ന് തന്നെ ആ തിയേറ്ററിന് തീപിടിക്കുകയും സിനിമ കണ്ടിരുന്ന 56 ഓളം പേർ മരിക്കുകയും ചെയ്തു.സാധാരണയായി പ്രോജെക്ടറിൽ നിന്നും ആണ് തീയേറ്ററിൽ തീ പിടിക്കാറുള്ളത് എന്നത് കൊണ്ട് തന്നെ ഇതും അത്തരത്തിൽ ആവും എന്ന കരുതി എങ്കിലും പിന്നീട് പ്രേക്ഷകർക്കിടയിൽ നിന്ന് തന്നെയാണ് തീപ്പർന്നത് എന്ന അന്വേഷണത്തിൽ കണ്ടെത്തി .
ഇംഗ്ലീഷിൽ ചിത്രീകരിച്ചതും എന്നാൽ പ്രത്യക്ഷത്തിൽ ബൾഗേറിയൻ ഉത്ഭവമുള്ളതുമായ ആൻട്രം എന്ന സിനിമ വിവിധ ചലച്ചിത്രമേളകളിൽ ഉൾപ്പെടുത്തുന്നതിനായി സമർപ്പിച്ചു; ആരും അത് അംഗീകരിച്ചില്ല .എന്നാൽ ഓരോ നിരസിക്കലിനു ശേഷവും, വിവിധ ഫെസ്റ്റിവൽ ഡയറക്ടർമാർ സംശയാസ്പദമായ സാഹചര്യങ്ങളിൽ മരിക്കുന്നു.
പിന്നീട് 1993-ൽ കാലിഫോർണിയയിലെ ഒരു തിയേറ്ററിൽ പ്രദർശിപ്പിക്കുന്നതുവരെ ഈ ചിത്രം വർഷങ്ങളോളം കാണാമറയത്തായിരുന്നു .പ്രദര്‍ശനത്തിന് മുൻപ് സ്വതം ഇഷ്ടപ്രകാരം മാത്രം ഈ ചിത്രം കാണണം എന്ന മുന്നറിയിപ്പും അണിയറപ്രവർത്തകർ നൽകി .എന്നാൽ സിനിമ തുടങ്ങി അല്പസമയം കഴിഞ്ഞപ്പോൾ പ്രേക്ഷകരുടെ മാനസികാവസ്ഥ മാറാൻ തുടങ്ങി .അവരെല്ലാം പരിഭാന്ധരായി ഓടാൻ തുടങ്ങി ചിത്രത്തിന് മുമ്പ്, അവർക്ക് എങ്ങിനെയും പുറത്തു കടക്കണമെന്ന് ചിന്ത മാത്രമായി. പുറത്തേക്ക് കടക്കാനുള്ള വലിലുകൾ ലോക്ക് ആയി കാണപെട്ടതോടെ ആളുകൾ ഭ്രമ് പിടിച്ച പോലെ കലഹക്കാൻ തുടങ്ങി. ആ തിരക്കിനിടയിൽ പെട്ട ഒരു ഗർഭിണിയായ സ്ത്രീ കൊല്ലപ്പെട്ടു.
പക്ഷെ ആ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആൻ അവിടെ ഉണ്ടായിരുന്ന മിക്കവാറും എല്ലാ പ്രേക്ഷകരുടെയും ബ്ലഡ് ൽ എൽഎസ്ഡിഎന്ന മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തി .ഇതോടെ അന്വേശനം വ്യാപിപ്പിച്ചു തുടന്ന്
പോപ്കോൺ വിതരണം ചെയ്യുന്ന ജീവനക്കാരൻ പോപ്കോണിൽ എൽഎസ്ഡി ചേർത്തു എന്ന കണ്ടെത്തി ; അറിയാതെ കൈത്തറി വീണതാണ് എന്നാണ് ജീവനക്കാരന്റെ മൊഴി.മയക്കുമരുന്നും ആൻട്രത്തിന്റെ വീസൽ എഫക്റ്റും സംയോജിപ്പിച്ചതു വഴി പ്രേക്ഷകരുടെ മാനസീക നിലയി വ്യത്യാസം സംഭവിച്ചു എന്ന കണ്ടെത്തി.എന്നാൽ ഈ കാര്യങ്ങൾ എല്ലാം ചേർത്ത് വായിക്കുമ്പോൾ ചിത്രത്തിന് ഒരു അസ്വാഭാവികത കൈവന്നു.ഈ പ്രദർശനത്തിനുശേഷം, ചിത്രത്തിന്റെ എല്ലാ പകർപ്പുകളും അപ്രത്യക്ഷമായി, അതോടെ ആന്ററും എന്ന ചിത്രം അത് ശപിക്കപ്പെട്ടതായ ഒരു പ്രശസ്തി നേടി .
സഹോദരങ്ങളായ ഒറാലി, നഥാൻ എന്നിവരുടെ വളർത്തുനായ മാക്സിൻ ദയാവധത്തിന് വിധേയയായതിനെക്കുറിച്ചാണ് ആൻട്രം സംസാരിക്കുന്നത്. മാക്സിൻ സ്വർഗത്തിൽ പോയോ എന്ന് നഥാൻ ചോദിച്ചപ്പോൾ, അവരുടെ അമ്മ മാക്സിൻ ഒരു മോശം നായയായതിനാൽ നരകത്തിൽ പോയെന്ന് പറഞ്ഞു അവനെ കളിയാക്കുന്നു . മാക്സിൻ ഒരു കാരണവുമില്ലാതെ തന്നെ ആക്രമിച്ച ഒരു തെറ്റായ ഓർമ്മയുടെ ഒരു പേടിസ്വപ്നം നാഥനുണ്ട്, അത് മാക്സിനെ ദയാവധത്തിന് വിധേയയാക്കി.
മാക്സിൻ നരകത്തിൽ പോയി എന്ന ആഘാതത്തിൽ നഥാൻ അസ്വസ്ഥമായ സ്വപ്നങ്ങളും ഭൂതങ്ങളുടെ ദർശനങ്ങളും അനുഭവിക്കാൻ തുടങ്ങുന്നു. അതോടെ നാഥാൻ ആരോടും സംസാരിക്കാതെ ഉള്വലിയാണ് തുടങ്ങുന്നു. ഇതിൽ നിന്നും തന്റെ അനിയനെ രക്ഷിക്കാൻ ചേച്ചിയായ ഓറലി അവിയനെയും കൂട്ടി കാട്ടിലേക്ക് പോകുന്നതും അവിടെ നടക്കുന്ന വിചിത്രങ്ങളായ അതിഭയാനകവുമായ സംഭവ വികാസങ്ങളും ആണ് ചിത്രത്തിന്റെ പ്രമേയം .
25 വർഷങ്ങൾക്ക് ശേഷം ഒരു ഡോക്യുമെന്ററി ചെയ്യുന്ന ടീം ആൻഡ്രം എന്ന ചിത്രത്തിന്റെ ചരിത്രത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട നടന്ന മരണങ്ങളെക്കുറിച്ചും അന്വേഷിക്കുകയും 2018 ആൻഡ്രം എന്ന അതേ പേരിൽ തന്നെ ഒരു ഡാർക്ക് മൂവി നിർമ്മിക്കുകയും ചെയ്യുന്നു. ഒറിജിനൽ antrathinte ഒരുപാട് ഭാഗങ്ങളിൽ മനുഷ്യമനസ്സുകളെ കണ്ട്രോൾ ചെയ്യുന്നതും അതുപോലെതന്നെ അതിനെ ഇറിറ്റേറ്റ് ചെയ്തതുമായ ഒരുപാട് വിഷ്വൽസും,സിംബൽസും ഒക്കെ ഉണ്ട്.എന്നാൽ ഈ ഡോക്യുമെന്ററി തുടങ്ങുമ്പോഴും സ്വന്തം റിസ്കിൽ കാണണം എന്ന സ്ക്രീനിൽ എഴുതി കാണിക്കുന്നുണ്ട് .