പിതാവിനെ തലക്കടിച്ച് കൊന്ന കേസ്; പ്രതിയായ മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Posted On January 7, 2025
0
114 Views

പിതാവിനെ തലക്കടിച്ച് കൊന്ന കേസിലെ പ്രതിയായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് പള്ളിക്കര സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്. പിതാവ് അപ്പക്കുഞ്ഞിയെ 2024 ഏപ്രിൽ മാസത്തിൽ പ്രമോദ് കൊന്നിരുന്നു. ജയിലില്‍ ആയിരുന്ന ഇയാള്‍ കഴിഞ്ഞ ഒക്ടോബറിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
ഉദുമ, നാലാംവാതുക്കലിലെ ഭാര്യാവീട്ടിലെ കിണറിലെ കപ്പിക്കയറിലാണ് പ്രമോദിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വിചാരണ ആരംഭിച്ച കൊലക്കേസ് മാസം 13ന് വീണ്ടും പരിഗണിക്കാൻ ഇരിക്കെയാണ് മരണം.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025