ഗ്രോക്ക് 3യും ,ഡീപ്സീക്കും പിന്നെ പാവം ചാറ്റ് GPTയും

ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്സ് എ ഐ തങ്ങളുടെ ഇന്ത്യൻ സമയം നാളെ രാവിലെ 9 30 പുറത്തിറക്കും. ചാറ്റ് ബോട്ടിലെ സവിശേഷതകൾ വിവരിച്ചുള്ള ലൈവ് ഡെമോയും ഓൺലൈൻ ആയും അതേസമയം എക്സ് എ ഐ നടത്തും.
ഭൂമിയിൽ ഏറ്റവും സ്മാർട്ട് ആയ AIഎന്നാണ് ഗ്രോക്ക് 3 ക്ക് നൽകിയിട്ടുള്ള വിശേഷണം. ജനറേറ്റീവ് രംഗത്തുള്ള പ്രമുഖ പ്ലാറ്റ്ഫോം ആയ ചാറ്റ് ജിടിക്ക് വെല്ലുവിളി എന്ന നിലയിലാണ് ഗ്രോക്ക് ത്രി വരുന്നത് നിലവിലുള്ള എല്ലാ പ്ലാറ്റ്ഫോമുകളെയും പിന്തള്ളുന്ന പ്രകടനം ആയിരിക്കും ഗ്രോത്ത് നടത്തുന്നത് എന്നും കമ്പനി അവകാശപ്പെടുന്നു.
ഡിജിറ്റൽ ഡേറ്റ ഉപയോഗിച്ചാണ് പ്ലാറ്റ്ഫോമുകൾ പ്രവർത്തിക്കുന്നത്. ഒരു ചെറിയ കുട്ടി ചുറ്റുമുള്ള കാര്യങ്ങൾ മനസ്സിലാക്കി വളരുന്നത് പോലെ ഡേറ്റ പഠിച്ചു വിലയിരുത്തിയും ആണ് എഐയും വളരുന്നത്. തെറ്റുകൾ വിലയിരുത്തിയും തിരുത്തിയും പഠനവിധേയമാക്കിയും വീണ്ടും പരിഹരിക്കുന്ന സവിശേഷതയും ഗ്രോക്ക് ത്രി പുലർത്തുന്നുണ്ട് എന്നാണ് കമ്പനിയുടെ അവകാശവാദം. തെറ്റുകൾ സ്വന്തമായി കണ്ടെത്താനും അത് നീക്കം ചെയ്യാനും ഇതിന് കഴിവുണ്ട് ഇതിലൂടെ സ്ഥിരതയും കൃത്യതയും ഇതു വഴി പ്ലാറ്റ്ഫോം ഉറപ്പുവരുത്തും എന്ന് മസ്ക് പറയുന്നു.
ഇത്പോലെ ചാറ്റ് ജിപിടിക്ക് അടുത്തകാലത്ത് വന്‍വെല്ലുവിളി ഉയര്‍ത്തുന്ന ചൈനീസ് കമ്ബനിയായിരുന്നു ഡീപ് സീക്. എന്നാല്‍ ആപ്പിന്റെ വളർച്ചയില്‍ ഇപ്പോഴുണ്ടായ ഈ മുന്നേറ്റം ടെക്നോളജി രംഗത്ത് അമേരിക്കയ്ക്കുണ്ടായ ഏറ്റവും വലിയ തിരിച്ചടിയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ചൈനീസ് നിർമാണം ആയത് കൊണ്ട് തന്നെ യു.എസ്. കമ്ബനികളെ അപേക്ഷിച്ച് ചെലവുകുറഞ്ഞ രീതിയിലാണ് ഡീപ്സീക് മോഡലുകള്‍ വികസിപ്പിക്കുന്നത്. ഇത് ടെക്നോളജി പരമാവധി ഉപയോഗപ്പെടുത്താനും, കൂടുതല്‍ ഫലം നല്‍കാനും സഹായിക്കുന്നുണ്ട്.
യുകെയിൽ നിന്ന് വാങ്ങി ഓപ്പൺ യുടെ ചാറ്റ് ജിപിടി വന്നപ്പോൾ സ്കൂൾ കുട്ടികളൊക്കെ അതിന്റെ പുറകെ ആയിരുന്നു ,ഹോം വർക്ക് ചാറ്റ് ജിപിടി ഏൽപ്പിച്ചു കുട്ടികൾ . പിജിക്കാരും പി എച്ച് ഡി കാരും വരെ അതിൽ നിന്ന് കിട്ടുന്നതൊക്കെ തിരുകികയറ്റി തീസിസ് വരെ നിറച്ചു.
ഇതിനപ്പുറം ഒന്നുമില്ല എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ചൈനയിലെ ഹാങ്ങ് ഷൂവിൽ നിന്നൊരു ഡീപ് സീക്ക് വരുന്നത്. സായിപ്പിന്റെ ചങ്കിൽ ചൈനയുടെ ഇടിവെട്ടി. ഏറ്റവും നൂതന ചിപ്പുകൾ ഉണ്ടാക്കുന്ന എൻ വി ഡിയ യുടെ ഓഹരി വില 17% താഴ്ന്ന കമ്പനി മൂലം 60,000 കോടി ഡോളർ ഇടിഞ്ഞു യുഎസ് ഓഹരി വിപണി ചരിത്രത്തിൽ ഒറ്റദിവസംകൊണ്ട് ഏറ്റവും വലിയ ഇടിവ്.
ഡിപ്സിക്ക് ഉണ്ടാക്കാൻ ചിലവ് 60 ലക്ഷം ഡോളർ മാത്രം എന്ന് കേട്ടപ്പോഴാണ് സഹിക്കാൻ പറ്റാതായത് പതിനായിരക്കണക്കിന് കൂടി രൂപ ചിലവഴിക്കുന്ന ഓപ്പൺ എയുടെ ഓൾഡ് മാൻ വൈക്ലബ്യമായി. ഡീപ്സീക് സ്ഥാപകൻ ലിയാൻ വെൻഫെങ്ങ ആളൊരു സെലിബ്രിറ്റിയായി… ഇതാരാ എന്ന ചോദ്യം ലോക എമ്പാടും ഉയർന്നു.
പടങ്ങൾ പോലും അപൂർവ്വം വലിയ കട്ടിക്കണ്ണടയും മീശയും ഷാൻ ജിയാങ് നഗരത്തിൽ അധ്യാപകരുടെ മകനായി 1985ലാണ് ഇദ്ദേഹത്തിന്റെ ജനനം. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കണക്കിന് ഏറെ മുൻപന്തിയിൽ. ഷിജിയാങ് സർവകലാശാലയിൽ നിന്ന് ഇലക്ട്രോണിക്സ് ഇൻഫർമേഷനിൽ പിജി.
ആദ്യം തുടങ്ങിയത് ഹൈ ഫ്ലെയർ ഹെഡ്ജ് ഫണ്ടാണ്. സ്വന്തമായി ഉണ്ടാക്കിയ ആൽഗോരിതം ഉപയോഗിച്ച വിപണിയിൽ കളിച്ച ശതകോടികൾ ഉണ്ടാക്കി.ആ ക്യാഷ് ആണ് ഡിപ്സിന്റെ ക്യാപ്പിറ്റൽ. അങ്ങനെ ആകാശം കൊണ്ട് ഡിപ്സിലേക്ക് ഇറങ്ങി, ചൈനയിലേക്ക് അമേരിക്കയുടെ ചിപ്പ് കയറ്റുമതി നിരോധനം വരും മുൻപേ എൻ വീഡിയയുടെ ഏറ്റവും മുന്തിയ 800 ഗ്രാഫിക് പ്രോസസിങ് പതിനായിരം എണ്ണം ഇവർ വാങ്ങി സ്റ്റോക്ക് ചെയ്തിരുന്നു. സായിപ്പിന്റെ തുറുപ്പുഗുലാൻ ചിപ്പ് കൊണ്ട് സായിപ്പിനിട്ട് തന്നെ കൊടുത്തു കിടിലൻ പണി .
ടോപ് ചൈനീസ് സര്‍വകലാശാലകളിലെ യുവ പ്രതിഭകളെ തന്നെ കമ്ബനി ജോലിക്കെടുത്തു. കോഡിംഗ് ജോലികള്‍ക്കായി 2023 നവംബറില്‍ ഡീപ്സീക്ക് കോഡറും അതിന് മുമ്ബ് ഡീപ്സീക്ക് LLMമ്മും കമ്ബനി വിപണിയിലെത്തിച്ചിരുന്നു. എന്നാല്‍ കുറഞ്ഞ ചെലവില്‍ ഉപയോഗിക്കാന്‍ കഴിയുന്ന എ.ഐ മോഡലായ ഡീപ്സീക്ക് വി2 2024 മേയില്‍ പുറത്തിറക്കിയപ്പോഴാണ് എല്ലാവരും ശരിക്കും ഞെട്ടിയത്.
ചൈനീസ് എ.ഐ മോഡലുകളായ ബൈറ്റ്ഡാന്‍സ്,ടെന്‍സെന്റ്, ബൈദു, ആലിബാബ എന്നിവര്ക്കിട്ടായിരുന്നു ആദ്യ പണി. പിടിച്ചുനില്ക്കാന് വില കുറക്കുകയല്ലാതെ മറ്റൊന്നും ഈ കമ്ബനികള്‍ക്ക് ചെയ്യാനുണ്ടായിരുന്നില്ല. തൊട്ടുപിന്നാലെ 236 ബില്യന്‍ പാരാമീറ്ററില്‍ ഡീപ്സീക്ക് കോഡര്‍ വി2വും ഡീപ്സീക്ക് ആര്1 എന്ന എ.ഐ മോഡലും കമ്ബനി വിപണിയിലെത്തിച്ചു. മറ്റുള്ള എ.ഐ കമ്ബനികള്‍ക്ക് ചെലവായതിന്റെ പത്ത് ശതമാനത്തില്‍ താഴെ തുക ഉപയോഗിച്ചാണ് ഡീപ്സീക്ക് ഇത് സാധ്യമാക്കിയത്.
7994225001
ഗോപൻ സാമിയുടെ ആത്മാവ് ക്ഷേത്രത്തിലെ പൂജാരിയുടെ ശരീരത്തിൽ
തിരുവനന്തപുരം: ഗോപൻ സാമിയുടെ ആത്മാവ് ശരീരത്തിൽ കയറിയെന്ന വാദവുമായി യുവാവ്. ചെമ്പരത്തിവിള സ്വദേശി അനീഷാണ് പരാക്രമം കാണിച്ചത്. അനീഷ് ക്ഷേത്രത്തിലെ പൂജാരി ആണെന്നാണ് വിവരം.ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിൽ യുവാവിന്റെ പരാക്രമം അരങ്ങേറിയത്.
ആക്രമത്തിനിടയിൽ ഇയാൾ മൂന്നു യുവാക്കളെ മർദ്ദിക്കുകയും ബൈക്കുകൾ അടിച്ചുതകർക്കുകയും ചെയ്തു. നെയ്യാറ്റിൻകര പൊലീസ് യുവാവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ യുവാവിനെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.