എച്ച്.എസ്.ബി.സി. ബാങ്കിന് 29.60 ലക്ഷം പിഴ
നിയമലംഘനത്തിന് എച്ച്.എസ്.ബി.സി. ബാങ്കിന് റിസര്‍വ് ബാങ്ക് 29.60 ലക്ഷം രൂപ പിഴ ചുമത്തി. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, റുപേ പ്രീ-പെയ്ഡ് കാര്‍ഡുകള്‍ എന്നിവ സംബന്ധിച്ച ആര്.ബി.ഐ. നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാണ് നടപടി.
ചില ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടുകളില്‍ കുടിശ്ശികയുള്ള മിനിമം പേയ്മെന്റ് കണക്കാക്കുമ്ബോള്‍ നെഗറ്റീവ് അമോര്‍ട്ടൈസേഷന്‍ ഇല്ലെന്ന് ഉറപ്പാക്കുന്നതില്‍ ബാങ്ക് പരാജയപ്പെട്ടതായി ആര്.ബി.ഐ. ഇറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
നിയമപരമായി നടപടി പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയാണ് നടപടിയെന്നും ബാങ്ക് ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഇടപാടുകളുടെയോ കരാറിന്റെയോ സാധുതയെ കുറിച്ച് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആര്.ബി.ഐ. അറിയിച്ചു.