കാമുകന് ഭാര്യയയെ വിവാഹം കഴിച്ച് നല്കി ഭർത്താവ്; പോയി സന്തോഷമായി ജീവിച്ചോളു

ഉത്തർപ്രദേശില്‍ കാമുകന് ഭാര്യയയെ വിവാഹം കഴിച്ച് നല്കി ഭർത്താവ്. ഭാര്യയുടെ വിവാഹേതര ബന്ധം കണ്ടെത്തിയതിന് പിന്നാലെയായിരുന്നു സംഭവം. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലെ കതർ ജോട്ട് ഗ്രാമത്തിലാണ് സംഭവം. ഭാര്യയുടെ വിവാഹേതര ബന്ധം പിടികൂടിയ ഭർത്താവിന്റെ പ്രതികരണത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലെ കതർ ജോട്ട് ഗ്രാമവാസികള്‍.
2017ലാണ് കതർ ജോട്ട് ഗ്രാമവാസിയായ ബബ്ലുവും ഗോരഖ്പൂർ സ്വദേശിനിയായ രാധികയും തമ്മില്‍ വിവാഹിതരായത്. ദമ്ബതികള്‍ക്ക് ഏഴും രണ്ടും വയസ്സുള്ള കുട്ടികളുണ്ട്. ജോലിയാവശ്യാർഥം ബബ്ലു പലപ്പോഴും ദൂരസ്ഥലങ്ങളില്‍ പോകാറുണ്ട്. ഈ അവസരം മുതലെടുത്താണ് രാധിക പ്രദേശവാസിയായ വികാസുമായി ഇഷ്ടത്തിലായത്.
വിവാഹേതര ബന്ധം കണ്ടെത്തിയ ഉടൻ ബബ്ലു ഭാര്യയെ ക്ഷേത്രത്തില്‍ കൊണ്ടുപോയി ആചാരപ്രകാരം കാമുകന് വിവാഹം ചെയ്ത് നല്‍കുകയായിരുന്നു. രണ്ട് മക്കളുടെയും പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കാമെന്നും നിങ്ങള്‍ സന്തോഷമായി ജീവിക്കൂ എന്നും ബബ്ലു ഭാര്യയോട് പറഞ്ഞു. വിവാഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
രണ്ട് മക്കളുടെയും പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കാമെന്നും നിങ്ങള്‍ സന്തോഷമായി ജീവിക്കൂ എന്നും ബബ്ലു ഭാര്യയോട് പറഞ്ഞു. വിവാഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
ബബ്ലു ഇതേക്കുറിച്ചറിഞ്ഞതോടെ അസാധാരണമായ തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഉടൻ തന്നെ രാധികയെയും കൂട്ടി ധനഘ്ത തഹസില്‍ദാരുടെ അടുത്തേക്ക് പോയി സത്യവാങ്മൂലം തയ്യാറാക്കി. തുടർന്ന് ദാനീനാഥ് ശിവക്ഷേത്രത്തില്‍ കാമുകൻ വികാസിനെയും വിളിച്ചുവരുത്തി നാട്ടുകാരുടെ സാന്നിധ്യത്തില്‍ ചടങ്ങുകളോടെ വിവാഹം നടത്തി. ഇരുവരും പരസ്പരം വരണമാല്യം ചാർത്തി. ചടങ്ങിനിടെ, തന്റെ നെറ്റിയില്‍ വികാസ് സിന്ദൂരം പുരട്ടിയപ്പോള്‍ രാധിക കരഞ്ഞു.
ഈ സമയത്ത് എന്തിനാണ് കരയുന്നതെന്നും നിങ്ങള്‍ വിവാഹിതരായതല്ലേ സന്തോഷിക്കൂ എന്നും കൂടിനിന്നവർ പറയുന്നുണ്ടായിരുന്നു. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തുവരുന്നത്. ശരിയും തെറ്റും ന്യായവും അന്യായവും ഒക്കെ പറഞ്ഞു നിരവധി കമ്ന്റുകളാണ് വിഡോയ്ക്ക് താഴെ വരുന്നത് .എന്തൊക്കെയായാലും കാമുകനെ വെട്ടി കൊന്ന ഭാര്യക്കും മക്കൾക്കും വിഷം നൽകി ഒടുവിൽ ജയിലിൽ ശിഷ്ടകാലം ജീവിക്കാം എന്ന ആ മനുഷ്യന് തോന്നിയില്ലലോ അത് തന്നെ വലിയൊരു കാര്യം ,സമൂഹത്തിനു തലവേദനയുണ്ടാക്കതെ തന്നെ വേണ്ടാത്തവളെ നല്ല മാന്യമായി ഒഴിവാക്കി മക്കളെ പൊന്നു പോലെ നോക്കാം എന്ന പറഞ്ഞ ആ മനുഷ്യൻ റിയൽ ഹീറോ തന്നെയല്ലേ