ഞാൻ അവനെ കൊന്ന തലച്ചോർ നെയ് ചേർത്ത് കഴിച്ചു
യാതൊരു പ്രകോപനവുമില്ലാതെ മനുഷ്യനെ കൊന്നു തിന്നുന്ന സൈക്കോപാത്ത്

വെത്യസ്തങ്ങൾ ആയ ഒട്ടനവധി കുറ്റകൃത്യങ്ങളെ കുറിച്ച നമ്മൾ സംസാരിച്ചിട്ടുണ്ട്…. എന്നാൽ പീറ്റർ ബ്രയാൻ എന്ന കൊലയാളിയുടെ കഥ വ്യത്യസ്തമാണ്. പോലീസിന്റെ പിടിയിലായിരിക്കവേ പീറ്റർ കൊന്നത് രണ്ടു മനുഷ്യരെ. നിയമത്തിന്റെ കണ്ണില്‍ കുറ്റവാളില്‍ എന്ന് തെളിയിക്കപ്പെട്ടിട്ടും ശിക്ഷ അനുഭവിക്കവേയാണ് പീറ്റർ നിഷ്ക്കരുണം മനുഷ്യരെ കൊന്നത്. ആദ്യം ഒരു മനുഷ്യനെ യാതൊരു ദയയും കൂടാതെ കൊലപ്പെടുത്തുന്നു. കുറ്റവാളി എന്ന് തെളിയുന്നു, എന്നാല്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നു എന്ന് കാട്ടി ശിക്ഷയില്‍ ഇളവു വരുത്തുന്നു.
മാനസിക ആരോഗ്യകേന്ദ്രത്തില്‍ കഴിയവേയും അയാള്‍ വീണ്ടും മനുഷ്യനെ കൊന്നു തിന്നു. പീറ്റർ ബ്രയാന്റെ കുറ്റകൃത്യങ്ങള്‍ക്ക് കുപ്രസിദ്ധി നേടുന്നത്, അവയെല്ലാം അരങ്ങേറിയത് നിയമത്തിന്റെയും അധികാരികളുടെയും മൂക്കിന്റെ തുമ്ബത് ആയിരുന്നു എന്നത് കൊണ്ടാണ്. ഭീതിജനകമായതും അതിലുപരി സംവിധാനങ്ങളുടെ പരാജയം തെളിയിക്കുന്നതുമായിരുന്നു പീറ്ററിന്റെ കുറ്റകൃത്യങ്ങള്‍.
ലണ്ടലില്‍ ജനിച്ച പീറ്റർ ഒരു കുടിയേറ്റ കുടുംബത്തിലെ അംഗമായിരുന്നു. ബാല്യം മുതലേ മാനസിക വെല്ലുവിളികള്‍ പീറ്റർ പ്രകടമാക്കിയിരുന്നു. എന്നാല്‍ വേണ്ടത്ര ശ്രദ്ധ ആരും തന്നെ ഇതിന് നല്‍കിയിരുന്നില്ല. പതിനഞ്ചാം വയസ്സില്‍ പഠനം ഉപേക്ഷിച്ച പീറ്റർ ചെറിയ ചെറിയ ജോലികള്‍ ചെയ്ത നിത്യവൃത്തിക്കുള്ളത് കണ്ടെത്തുന്നു. 1987 ല്‍ പീറ്റർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെ അയല്‍വാസിയെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുന്നു. ഒടുവില്‍ അപ്പാർട്ട്മെന്റില്‍ ആറാം നിലയില്‍ നിന്ന് അയല്‍വാസിയെ പീറ്റർ തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമിക്കുന്നു. അന്ന് അയല്‍വാസി പോലീസില്‍ പരാതിപ്പെട്ടെങ്കിലും പോലീസ് ആ പരാതി മുഖവിലയ്ക്ക് എടുത്തിരുന്നില്ല.
1993 ല്‍, നിഷ ശേത് എന്ന് ഇരുപത്തിയൊന്ന് കാരിയെ പീറ്റർ അതിക്രൂരമായി കൊലപ്പെടുന്നു. നിഷയുമായി യാതൊരു തർക്കമോ കലഹമോ പീറ്ററിന് ഉണ്ടായിരുന്നില്ല, യാതൊരു പ്രകോപനവുമില്ലാതെ നിഷയെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തുന്നു. കൈയില്‍ കരുതിയ ചുറ്റിക കൊണ്ട് തലയോട്ടി പൂർണമായും തകരുന്നത് വരെ നിഷയുടെ തലയില്‍ അടിക്കുന്നു. ഒടുവില്‍ തല പൂർണമായും തകർന്ന് നിഷ കൊല്ലപ്പെട്ടു എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പീറ്റർ നിഷയുടെ ശരീരത്തിന് അടുത്ത് നിന്നും മാറുന്നത്.
നിഷയെ കൊലപ്പെടുത്തിയ കേസില്‍ പീറ്റർ കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തുന്നു. എന്നിരുന്നാല്‍ പോലും മാനസിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തി എന്ന് ചൂണ്ടിക്കാട്ടി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നു. അവിടെ അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്ള വാർഡിലായിരുന്നു പീറ്ററെ പാർപ്പിച്ചിരുന്നത്. വർഷങ്ങളോളം ചികിത്സയില്‍ കഴിയവേ, പീറ്ററിന്റെ മാനസിക നില ഭേദമായതായും, പഴയത് പോലെ അക്രമാസക്തനല്ല എന്നും. ഏറെ ശാന്തനായി മാറിയെന്ന് വിദഗ്ധർ വിലയിരുത്തി. അങ്ങനെ എട്ടു വർഷത്തോളം അതീവ സുരക്ഷാകേന്ദ്രത്തില്‍ കഴിഞ്ഞ പീറ്ററെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുന്നു. പീറ്റർ കുഴപ്പക്കാരനല്ല, ഇനി അയാള്‍ മറ്റാരെയും ഉപദ്രവുകില്ല, സ്വന്തമായി സ്വതന്ത്രമായി അയാള്‍ക്ക് ജീവിക്കാൻ കഴിയും എന്ന് പീറ്ററെ ചികിത്സിച്ച ഡോക്ടർ പോലീസിന് റിപ്പോർട്ട് നല്കി.
2004 ജനുവരിയിൽ, സാമൂഹിക പ്രവർത്തകർ ബ്രയാനെ “ലോ-സപ്പോർട്ട് അക്കോമഡേഷനിലേക്ക്” മാറ്റാൻ അപേക്ഷിച്ചു; പകരം, 16 വയസ്സുള്ള ഒരു പെൺകുട്ടിയെ മോശമായി ആക്രമിച്ചുവെന്ന ആരോപണത്തെത്തുടർന്ന് ബ്രയാനെ സുരക്ഷയ്ക്കായി ന്യൂഹാം ജനറൽ ആശുപത്രിയിലെ ഒരു തുറന്ന മാനസികരോഗ വാർഡിലേക്ക് മാറ്റി . അധികം വൈകാതെ പീറ്റർ മോചിതനായി. അയാള്‍ ഇനി ആരെയും ഉപദ്രവിക്കില്ല എന്ന് കരുതിയവർക്ക് തെറ്റി. മോചിതനായപ്പോഴേക്കും മനുഷ്യനെ കൊല്ലാനും, മനുഷ്യ മാംസം തിന്നാനും ഉള്ള വികൃതമായ ആഗ്രഹം പീറ്ററുടെ ഉള്ളില്‍ വളർന്നിരുന്നു.
മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും പുറത്തിറങ്ങി ഏതാനം മണിക്കൂറുകള്‍ക്ക് ഉള്ളില്‍ അയാള്‍ വീണ്ടും ഒരാളെ കൂടി കൊലപ്പെടുത്തുന്നു. അതും സ്വന്തം സുഹൃത്തിനെ. 2004 ഫെബ്രുവരി 17, സുഹൃത്ത് ബ്രയാൻ ചെറിയുടെ വീട്ടിലെത്തിയ പീറ്റർ, അതിക്രൂരമായി അവനെ കൊലപ്പെടുത്തി. ചേരിയുടെ തല ചുറ്റിക കൊണ്ട് അടിച്ചു പൊളിക്കുന്നു. ആദ്യ അടിയുടെ ആഘാതത്തില്‍ തന്നെ ചെറി കൊല്ലപ്പെടുന്നു. ചെറി കൊല്ലപ്പെട്ടിട്ടും, പീറ്റർ തുടരെ തുടരെ ചെറിയുടെ തലയില്‍ ചുറ്റികയുടെ പ്രഹരം ഏല്‍പ്പിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ ചെറിയുടെ തലയോട്ടി പൊട്ടി തലച്ചോറ് പുറത്തേക്ക് തെറിക്കുന്നു. തുടർന്ന്, പീറ്റർ ഒരു കത്തികൊണ്ട് ചെറിയുടെ ശവശരീരം കഷണങ്ങളാക്കി.
കൊലപാതക വിവരം അറിഞ്ഞു പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും കാണുന്ന കാഴ്ച കഷണങ്ങളാക്കിയ ചെറിയുടെ ശവശരീരമായിരുന്നു. അടുപ്പില്‍ ഒരു പാത്രത്തില്‍ വേവിച്ച മനുഷ്യന്റെ തലച്ചോറിന്റെ ഭാഗങ്ങളും. ഏറെക്കുറെ തലച്ചോറ് പീറ്റർ ഭക്ഷിച്ചിരുന്നു. “ഞാൻ അവന്റെ തലച്ചോർ വെണ്ണ കൂട്ടി കഴിച്ചു”- ഇതായിരുന്നു പിടിക്കപ്പെടുമ്ബോള്‍ പീറ്റർ പറഞ്ഞ വാക്കുകള്‍.
വീണ്ടും പീറ്റർ പിടിക്കപ്പെടുന്നു വീണ്ടും മാനസിക രോഗിയാണ് എന്ന് കാട്ടി മറ്റൊരു അതീവസുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റുന്നു. പിടിയിലായി വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ക്ക് ഉള്ളില്‍ അയാള്‍ വീണ്ടും ഒരാളെ കൂടി കൊല്ലുന്നു അതും സഹതടവുകാരനെ. ഫെബ്രുവരി 25 ന്, റിച്ചാർഡ് ലൗഡ്വെല് എന്ന തടവുകാരനെ പീറ്റർ കൊലപ്പെടുത്തുന്നു. ആശുപത്രിയുടെ സുരക്ഷിത അന്തരീക്ഷത്തിനുള്ളിലായിരുന്നു ഈ കൊലപാതകം അരങ്ങേറിയത്. അന്ന് രാത്രി, പീറ്ററുടെ സെല്ലില്‍ നിന്നും ഉയർന്ന നിലവിളി കേട്ട് അങ്ങോട്ടേക്ക് പാഞ്ഞെത്തിയ ഉദ്യോഗസ്ഥർ കണ്ടത് ചേതനയറ്റ റിച്ചാർഡിന്റെ ശവശരീരമായിരുന്നു. ഇത്തവണ പോലീസ് ഉദ്യോഗസ്ഥരോട് പീറ്റർ ഒരു കാര്യം കൂടിപറയുന്നുണ്ട് – “എനിക്ക് അവനെ തിന്നണം എന്നുണ്ടായിരുന്നു”.
2005 മാർച്ച് 15 ന്, ഉത്തരവാദിത്തക്കുറവിന്റെ പേരിൽ രണ്ട് നരഹത്യകൾക്ക് ഓൾഡ് ബെയ്ലിയിൽ ബ്രയാൻ കുറ്റസമ്മതം നടത്തി . ജഡ്ജി ഗൈൽസ് ഫോറസ്റ്റർ പറഞ്ഞു: “മാംസം ഭക്ഷിക്കുമ്പോൾ നിങ്ങൾക്ക് ഒരു ആവേശവും ശക്തിയും തോന്നിയതിനാലാണ് നിങ്ങൾ കഴിഞ്ഞ രണ്ട് തവണയും കൊലപാതകം നടത്തിയത്.”ഫോറസ്റ്റർ ബ്രയാനെ ജീവിതകാലം മുഴുവൻ തടവിന് ശിക്ഷിച്ചു .2006-ൽ, ലോർഡ് ചീഫ് ജസ്റ്റിസ് ലോർഡ് ഫിലിപ്സ് ആജീവനാന്ത താരിഫ് റദ്ദാക്കി, എന്നാൽ മാനസിക രോഗിയായ ബ്രയാൻ ഒരിക്കലും മോചിതനാകാൻ സാധ്യതയില്ലെന്ന് പറഞ്ഞു. ശിക്ഷകൾ കുറഞ്ഞത് 15 വർഷമാക്കി മാറ്റി. ബ്രയാൻ ചികിത്സയ്ക്കായി ബ്രോഡ്മൂർ ആശുപത്രിയിലേക്ക് മാറ്റി .