ഹിന്ദുവും ക്രിസ്ത്യാനിയും ഇസ്ലാമും മാറി മനുഷ്യൻ എന്ന പറയാൻ നമുക്ക് സാധിച്ചെങ്കിൽ !!!

ഉത്തരാഖണ്ഡ് വഖ്ഫ് ബോര്‍ഡിന് കീഴിലുള്ള മദ്റസകളില്‍ ഹിന്ദു ദൈവങ്ങളായ രാമന്റെയും കൃഷ്ണന്റെയും ആദര്‍ശങ്ങള്‍ പഠിപ്പിക്കണമെന്ന് ഉത്തരവ്. ഉത്തരവിറക്കിയത് മറ്റാരുമല്ല വഖ്ഫ് ബോര്‍ഡ് തന്നെയാണ് .
ഇനി മുതല്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള കുട്ടികളെ മദ്റസകള്‍ സ്വീകരിക്കരുതെന്നും വഖ്ഫ് ബോര്‍ഡിന്റെ ഉത്തരവ് പറയുന്നു. ദേശീയഗാനത്തോടെയായിരിക്കും മദ്റസകളിലെ പഠനം ആരംഭിക്കേണ്ടത്.
രാജ്യത്തിന്റെ മൂല്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കാനാണ് രാമന്റെയും കൃഷ്ണന്റെയും ആശയങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തുന്നതെന്ന് വഖ്ഫ് ബോര്‍ഡ് ചെയര്മാന് ഷദാബ് ഷാംസ് പറഞ്ഞു. കുട്ടികളെ കണ്ണുതുറപ്പിച്ച് നല്ല പൗരന്മാരാക്കി മാറ്റും. പാക് അധീന കശ്മീരിലെ മദ്റസകള്‍ തീവ്രവാദം പഠിപ്പിക്കുകയാണെന്ന് ആരോപിച്ച ചെയര്മാന് ഉത്തരാഖണ്ഡിലെ മദ്റസകള്‍ ദേശസ്നേഹം പഠിപ്പിക്കുമെന്നും പറഞ്ഞു. ധാമി മോഡലാണ് ഇതെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാവിലെ എട്ടു മുതല്‍ 12 വരെ ശാസ്ത്രം പഠിപ്പിക്കും. ഖുറാന് പഠനം ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം മാത്രമായിരിക്കും. മുന്‍ സൈനികരാണ് കുട്ടികളെ ദേശീയഗാനം പഠിപ്പിക്കുക. കുട്ടികളില്‍ രാജ്യസ്നേഹം വളര്‍ത്താന്‍ വേണ്ട നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡെറാഡൂണ്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ മുസ്ലിം പ്രദേശത്ത് ഏപ്രിലില്‍ എപിജെ അബ്ദുല്‍കലാം മോഡേണ്‍ മദ്റസ ആരംഭിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയും പറഞ്ഞു.
ഡെറാഡൂണിലെ 11 മദ്റസകള്‍ കഴിഞ്ഞ ദിവസം അധികൃതര്‍ സീല്‍ ചെയ്തിരുന്നു. സംസ്ഥാന മദ്റസാ ബോര്‍ഡിലോ വിദ്യഭ്യാസ ബോര്‍ഡിലോ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. ദാറുല്‍ ഉലൂം നദ്വത്തുല് ഉലമ, ദാറുല്‍ ഉലൂം ദയൂബന്ദ് തുടങ്ങിയവരുടെ കരിക്കുലം പഠിപ്പിക്കുന്ന മദ്റസകളും നിയമവിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
അതേസമയം വിദ്യാർത്ഥികള്‍ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഉത്തർ പ്രദേശിലെ കോളജിന് നേരെ ബജ്റംഗ്ദള്‍ ആക്രമണം.ഹരിദ്വാറിലെ ഋഷികുല്‍ ആയുർവേദ കോളേജാണ് ബജ്റംഗ്ദള്‍ പ്രവർത്തകർ ആക്രമിച്ചത്.
വെള്ളിയാഴ്ചയാണ് വിദ്യാർഥി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. ഇതിനെതിരെയാണ് പ്രതിഷേധവുമായി ബജ്റംഗ്ദള്‍ പ്രവർത്തകരെത്തിയത്.ഹരിദ്വാറില്‍ മറ്റു മതക്കാർ പരിപാടികള്‍ നടത്തുന്നതിന് നിരോധനമുണ്ടെന്ന് പറഞ്ഞാണ് ക്യാമ്ബസിന് നേരെ ആക്രമണം നടത്തിയത്. പുറത്തുനിന്നുള്ളവരെ കോളേജ് കാമ്ബസിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇഫ്താർ വിരുന്നെന്ന് ബജ്റംഗ്ദള്‍ ഭാരവാഹി അമിത് കുമാർ ആരോപിച്ചു.
മുസ്ലിം വിദ്യാർത്ഥികള്‍ ‘ഇസ്ലാമിക് ജിഹാദ്’ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും അമിത് കുമാർ ആരോപിച്ചു. വിരുന്ന് സംഘടിപ്പിച്ച വിദ്യാർഥികള്‍ക്കെതിരെ മൂന്ന് ദിവസത്തിനുള്ളില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും അവർ വ്യക്തമാക്കി. കോളേജ് അധികൃതരുടെ അനുമതി വാങ്ങാതെയാണ് വിദ്യാർത്ഥികള്‍ പരിപാടി സംഘടിപ്പിച്ചതെന്ന് ഋഷികുല്‍ ആയുർവേദ കോളേജ് ഡയറക്ടർ ഡി.സി. സിങ് പറഞ്ഞു.
രണ്ടു വാർത്തയും വരുന്നത് നമ്മുടെ രാജ്യത്തു നിന്നും തന്നെയാണ് എന്നതാണ് ഒരേസമയം സന്തോഷവും സങ്കടവും തോന്നുന്ന കാര്യം .മേല്പറഞ്ഞ വാർത്തകളിൽ തിരിച്ചും സംഭവിക്കാറുണ്ട് .ഏതെല്ലാം മാറ്റി നിർത്തി ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ ലംഘിച്ചു മനുഷ്യൻ മനുഷ്യനാണായി സ്നേഹത്തോടെ ജീവിക്കാൻ സാധിക്കുന്ന ഒരു കാലാത്തിനായി കാത്തിരിക്കാം