1999-ൽ ഹോങ്കോങ്ങിൽ നടന്ന ഭയാനകമായ ഹലോ കിറ്റി കൊലക്കേസ്

1999 മെയ്, ഹോങ്കോങ്ങിലെ യൗ മാ ടെയ് പോലീസ് സ്റ്റേഷന്റെ ഉള്ളിലേക്ക് അഹ് ഹോങ് എന്ന പതിനാലുവയസ്സുകാരി വലിയ ഭയത്തോടെ കയറിവരുന്നു.കഴിഞ്ഞ കുറച്ച് ആഴ്ചകളായി, വൈദ്യുത വയറില്‍ ബന്ധിച്ച് പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീയുടെ പ്രേതം തന്നെ നിരന്തരമായി വേട്ടയാടുന്നുണ്ടെന്ന് അവള് ഉദ്യോഗസ്ഥരോട് പറയുന്നു. ആദ്യമൊന്നും ആ പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ അവർ അത്രകണ്ട് കാര്യത്തില്‍ എടുത്തില്ല. എന്നാല്‍ തനിക്കും ആ സ്ത്രീയുടെ മരണത്തില്‍ പങ്കുണ്ടെന്ന് അവള് പറഞ്ഞതോടെ കാര്യത്തിന്റെ ഗൗരവം പോലീസുകാർക്ക് മനസ്സിലായി.
ഓട്ടുവയ്ക്കാതെ പോലീസുകർ ആ പെണ്‍കുട്ടിയെ പിന്തുടർന്നു, അവള് അവരെ കൂട്ടിക്കൊണ്ടുപോയത് ഒരു അപ്പാർട്മെന്റിലേക്കായിരുന്നു. പുറത്തു നിന്ന് നോക്കുമ്ബോള്‍ യാതൊരു അസ്വാഭാവികതയും തോന്നാത്ത ഒരു അപാർട്മെന്റ്. അകത്തു കടന്ന പോലീസ് ഓരോ മുറികളും പരിശോധിച്ചു . ഒടുവില്‍ ഒരു മുറിക്കുള്ളില്‍ അല്‍പ്പം വലിപ്പത്തിലുള്ള ഒരു മത്സ്യകന്യകയുടെ രൂപത്തിലുള്ള ഒരു ഹലോ കിറ്റിയെന്ന പാവയെ കാണുന്നു. പാവയില്‍ എന്തോ നിഗൂഢ്ത ഒളിഞ്ഞിരിക്കുന്നതായി തോന്നിയ പോലീസുകർ ആ പാവയെ തുറന്നു നോക്കിയപ്പോഴാണ് അവർ ആ കാഴച്ച് കാണുന്നത്. പാവയ്ക്കുള്ളില്‍ ഒരു സ്ത്രീയുടെ വെട്ടിമാറ്റിയ തല. സ്ത്രീയയുടെ തല കണ്ട പോലീസുകർ ആകെ ഞെട്ടി, ഉടൻ തന്നെ ഫോറൻസിക് ടീം ഉള്‍പ്പെടെ ഉള്ളവർ എത്തി അപാർട്മെന്റില് പരിശോധനകള്‍ നടത്തുന്നു. അത് ആരുടെ തലയാണ് എന്ന തിരിച്ചറിയുക എന്നതായിരുന്നു പോലീസിന്റെ പ്രധാന ലക്ഷ്യം. കൊല്ലപ്പെട്ടത്ത് 23 കാരിയായ ഫാൻ മാൻ-യീ ആണ് കണ്ടെത്തി. ഹോങ്കോങ്ങിന്റെ ഓർമ്മയിലെ ഏറ്റവും നീചമായ കുറ്റകൃത്യങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഹലോ കിറ്റി കൊലപാതക കേസിന്റെ ഭയാനകമായ കഥയാണിത്.
ഇരയായ 23-കാരിയായ ഫാൻ മാൻ-യീ ഒരു നിശാക്ലബ് ഹോസ്റ്റസ് ആയിരുന്നു, കുട്ടിക്കാലത്ത് വീട്ടുകാർ ഉപേക്ഷിച്ച് പെൺകുട്ടികൾ മാത്രമുള്ള അനാഥാലയത്തിലാണ് അവൾ വളർന്നത്. ഫാനിനെ പതിനഞ്ചാം വയസ്സില്‍ അവിടെ നിന്നും പറഞ്ഞു വിടുന്നു. തുടർന്നുള്ള ഫാന്റെ ജീവിതം തെരുവുകളിലായിരുന്നു. തെരുവിലെ ഫാനിന്റെ ജീവിതം ദുരിതപൂർണ്ണമായിരുന്നു. എന്നിരുന്നാലും ഉപജീവിതാനത്തിനായി പല പല ജോലികളും ഫാൻ ചെയ്തിരുന്നു. കാലക്രമേണ അവൾ മയക്കുമരുന്നിന് അടിമയാകുകയും പണത്തിന്റെ ആവശ്യത്തിനായി വേശ്യാവൃത്തിയിലേക്ക് തിരിയുകയും ചെയ്തു.
1996 ല്‍ ഒരു നൈറ്റ് ക്ലബ്ബില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്ന വേളയിലാണ് ഫാൻ വിവാഹിതയാകുന്നത്. ഫാനിന് ഒരു മകൻ ജനിക്കുന്നു. ആദ്യമൊന്നും വലിയ കുഴപ്പങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോയ ഫാനിന്റെ കുടുംബ ജീവിതം അകെ തകിടം മറിയുകയാണ്. ഫാനും ഭർത്താവും ഒരുപോലെ ലഹരിക്ക് അടിമകളായിരുന്നു, ഇത് ഇവർക്കിടയില്‍ വലിയ തോതില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു.
ട്രയാഡ് അംഗവും മയക്കുമരുന്ന് വ്യാപാരിയുമായ ചാൻ മാൻ-ലോകിനെ കണ്ടുമുട്ടിയതോടെ ഫാൻ മാൻ-യീ യുടെ ജീവിതം മാറി മറിഞ്ഞു . ഫാൻ ജോലി ചെയ്യുന്ന നിശാക്ലബിലെ സ്ഥിരം കസ്റ്റമർ ആയിരുന്നു ചാൻ, പതിയെ ഇരുവരും തമ്മിലുള്ള ബന്ധം ക്ലബ്ബിനപ്പുറത്തേക്ക് വളർന്നു.ആ നാട്ടിലെ പ്രധാന ലഹരി കച്ചവടകരനായിരുന്നു ചാൻ മാൻ. പൈസക്ക് നല്ലതു പോലെ ആവശ്യമുള്ളത് കൊണ്ട് തന്നെ ഫാൻ വേശ്യാവൃത്തി തുടർന്നിരുന്നു. തക്കം കിട്ടുമ്ബോഴൊക്കെയും മോഷണവും പതിവാക്കി. ഒരിക്കൽ ചാനിന്റെ , $4,000 അടങ്ങിയ വാലറ്റ് ഫാൻ മോഷ്ടിച്ച്, ഇതോടെ ചാണിനു ഫാനിനോട് ശത്രുത ഉടലെടുത്തു .മിത്രങ്ങളായിരുന്നവർ പിന്നീട് ബന്ധശത്രുക്കളായി മാറി .
ഫാനിനോട് നാലായിരം ഡോളറിനൊപ്പം പലിശയായി പതിനായിരം ഡോളറും നല്കുവാൻ ചാൻ ആവശ്യപ്പെടുന്നു. ദൈനംദിന ജീവിത ആവശ്യങ്ങളക്ക് പോലും കൈയില്‍ പണമില്ലാതിരുന്ന സമയത്തായിരുന്നു ചാൻ ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചത്. എന്നിരുന്നാലും തന്നാല്‍ കഴിയുന്ന രീതിയില്‍ ഫാൻ നാലായിരം ഡോളർ തിരികെ നല്കുന്നു. എന്നാല്‍ തന്റെ പണം മോഷ്ട്ടിച്ച ഫാനിനോട് ചാനിന് വല്ലാത്ത പക തോന്നുന്നു. എങ്ങനെയെങ്കിലും അവളോട് പ്രതികാരം വീട്ടണം എന്ന് ചിന്ത ചാനിന്റെ ഉള്ളില്‍ നിറയുന്നു.
1999 മാർച്ച് 17-ന്, ചാനും കൂട്ടാളികളായ ലുങ് ഷിംഗ്-ചോയും ലുങ് വൈ-ലുനും ചേർന്ന് ഫാനിനെ അവളുടെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടു വന്ന ഫാനിനെ നിർബന്ധിത വേശ്യാവൃത്തിക്ക് വിധേയയാക്കുന്നു. നിരവധി പുരുഷന്മാർക്ക് മുന്നില്‍ ഒരു കാഴച്ച് വസ്തുവിനെ പോലെ അവളെ അവർ പ്രദർശിപ്പിച്ചു.
ഫാനിനെ വേശ്യാവൃത്തിയില്‍ ഏർപ്പെടുത്തിയാല്‍ മാത്രം പോരാ എന്ന് തോന്നിയ ചാൻ അവളെ മറ്റൊരു അപ്പാർട്മെന്റിലേക്ക് മാറ്റുന്നു. ഇവിടെ ചാനും അയാളുടെ കൂട്ടാളികളും ചേർന്ന് അവളെ കെട്ടിയിട്ട് മർദ്ദിച്ചു, ഇലക്ട്രിക്ക് വയർ ഉപയോഗിച്ച അവളുടെ ശരീരത്തെ വിരിഞ്ഞ മുറുകി കെട്ടുന്നു. അവളുടെ തൊലി കത്തിച്ചു, ബലാത്സംഗം ചെയ്തു, നിർബന്ധിച്ച് മനുഷ്യവിസർജ്യം കഴിപ്പിക്കുന്നു.
ഇങ്ങനെ പലതരം ഭീകരതകള്‍ക്ക് ഫാൻ ഇരയായി. ഇതേ സമയത്താണ് ചാനിന്റെ കാമുകിയായിരുന്ന 13 വയസ്സുകാരി അഹ് ഹൊങ്ങിന്റെ കടന്നു വരവ്. ഫാനിനെ ചാനും കൂട്ടരും ഉപദ്രവിക്കുന്നത് കണ്ട അഹ് ഹോങ് ആദ്യം കരുതിയത് അവർ തമാശയുടെ പുറത്താണ് ഫാനിനെ ഉപദ്രവിക്കുന്നത് എന്ന്. അതുകൊണ്ട് തന്നെ അഹ് ഹൊങ്ങും ഫാനിനെ ഉപദ്രവിച്ചു . അവളുടെ അഗ്നിപരീക്ഷയിൽ ഹലോ കിറ്റി മാസ്ക് ധരിക്കാൻ ഫാനിൻ്റെ അക്രമികൾ അവളെ നിർബന്ധിച്ചതാണ് കേസ് കുപ്രസിദ്ധമായത്.
ഏറെ നാളുകള്‍ കടന്നു പോയി. പല രീതിയില്‍ അവർ ശാരീരികമായും മാനസികമായും ഫാനിനെ പീഡിപ്പിച്ചു. ചാനിന്റെയും കൂട്ടരുടെയും തുടരെയുള്ള പീഡനങ്ങള്‍ കാരണം ഫാനിന് ശെരിക്കും ഒന്ന് ശബ്ധിക്കുവാൻ പോലും കഴിയാതെയായി. ലൈംഗികമായി മാനസികമായും കൊടിയ പീഡനങ്ങള്‍ ഏറ്റിട്ട് പോലും ഒന്നു ഉച്ചത്തില്‍ കരയുവാൻ പോലും ഫാനിനു കഴിഞ്ഞിരുന്നില്ല. പ്രതികരിക്കുവാൻ പോലുമുള്ള ശേഷി ഫാനിന് നഷ്ടപ്പെട്ടിരുന്നു. അവർ നിരന്തരമായ അവളെ ശാരീരികമായി ഉപദ്രവിച്ചു കൊണ്ടിരുന്നു.
അങ്ങിനെ ഒരുദിവസം നേരം പുലർന്നപ്പോൾ ചാനും കൂട്ടിയകരും കണ്ടത് ജീവനറ്റ ഫാനിന്റെ ശരീരത്തെയായിരുന്നു. ഫാൻ മരണപ്പെട്ടു എന്ന് ഉറപ്പായ അവർക്ക് അവളുടെ ശവശരീരത്തെ എന്ത് ചെയ്യും എന്നുള്ള കുഴപ്പത്തിലായി. ഒടുവില്‍ അവർ ശുചിമുറിയില്‍ വച്ചുതന്നെ ഫാനിന്റെ ശരീരത്തെ കൊച്ച് കൊച്ച് കഷണങ്ങളാക്കി വെട്ടി നുറുക്കുന്നു. പിന്നീട് കഷണങ്ങളാക്കിയ ശവശരീരത്തെ പലപാത്രങ്ങളിലാക്കി വേവിക്കുന്നു. വേവിച്ച ശവ ശരീരങ്ങള്‍ പ്ലാസ്റ്റിക് കവറിനുള്ളില്‍ കെട്ടി പട്ടണത്തിന്റെ പല പ്രവിശ്യകളിലായി ഉപേക്ഷിക്കുന്നു. ബാക്കി അവശേഷിച്ച ആന്തരികായവങ്ങള്‍ കവറില്‍ ആക്കി ഫ്രിഡ്ജില്‍ തന്നെ സൂക്ഷിക്കുന്നു. എന്നാല്‍ ഫാനിന്റെ ശരീരത്തില്‍ നിന്ന് വെട്ടിമറ്റിയ തല അവർ ഒരു ഹലോ കിറ്റി പാവയ്ക്കുള്ളില്‍ വച്ച് തുന്നിവയ്ക്കുന്നു.
പിന്നെയും ഒരു മാസം കടന്നു പോയി. ഫാനിനെ കുറിച്ച് ചാനും കൂട്ടരും മറന്നു തുടങ്ങി, അപ്പോഴും അഹ് ഹൊങ്ങിനെ വിട്ടുമാറാതെ ഫാനിന്റെ ഓർമ്മകള്‍ വേട്ടയാടി കൊണ്ടേയിരുന്നു. ഫാൻ പ്രേതമായി മാറി അഹ് ഹൊങ്ങിന് കൊല്ലുവാൻ ശ്രമിക്കുയാണ് എന്ന് അവള്‍ക്ക് തോന്നി. ഫാനിന്റെ മരണത്തില്‍ തനിക്കും പങ്കുണ്ടെന്ന് ബോധ്യമുള്ള അഹ് ഹോങ് 1999 മെയ് മാസത്തില്‍ പോലീസ് സ്റ്റേഷനില്‍ പോയി എല്ലാം തുറന്നു പറയുന്നു.
അങ്ങനെ ഹോങ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് അന്വേക്ഷണം ആരംഭിക്കുന്നത്. അഹ് ഹൊങ്ങിന്റെ തുറന്നു പറച്ചില് വളരെ അസ്വസ്ഥത ഉളവാക്കുന്നതായിരുന്നു, പക്ഷേ അത് സത്യമായിരിക്കാൻ സാധ്യതയില്ലെന്ന് പലരും കരുതിയെങ്കിലും, പോലീസ് കണ്ടെത്തിയ തെളിവുകള്‍ അമ്ബരപ്പിക്കുന്നതും അസ്വസ്ഥത ഉളവാക്കുന്നതുമായിരുന്നു.
ഫാൻ മാൻ-യീയെ പീഡിപ്പിച്ച അപ്പാർട്ട്മെന്റിലെ ഷീറ്റുകളും കർട്ടനുകളും മുതല്‍ ടവലുകളും വെള്ളി പാത്രങ്ങളും വരെ ഹലോ കിറ്റിയുടെ മാതൃകയുള്ളതായിരുന്നു. ചാനിനെയും കൂട്ടരെയും പോലീസ് അറസ്റ്റ് ചെയ്തു, നിർഭാഗ്യവശാല്‍, ഫാൻ മാൻ-യീയുടെ ശേഷിക്കുന്ന ശരീരഭാഗങ്ങളള്‍ കണ്ടെത്തുവാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് പോലീസിനും മെഡിക്കല്‍ എക്സാമിനർമാർക്കും ഫാനിന്റെ മരണകാരണം കണ്ടെത്താൻ കഴിഞ്ഞില്ല.
ലഹരിക്ക് അടിമയായിരുന്ന ഫാൻ മരണപ്പെടുവാൻ കാരണം മയക്കുമരുന്ന് അമിതമായി ഉള്ളി ചെന്നത് കൊണ്ടാണ് എന്ന് പ്രതിഭാഗം വാദിക്കുന്നു. ഒടുവിൽ പ്രതികൾ കൊലക്കുറ്റത്തിന് കുറ്റക്കാരാണെന്ന് കണ്ടെത്തി. ചാൻ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു, അതേസമയം അദ്ദേഹത്തിൻ്റെ കൂട്ടാളികൾക്ക് ചെറിയ ശിക്ഷകൾ ലഭിച്ചു.അഹ് ഹൊങ്ങിന്റെ പ്രായത്തെ പരിഗണിച്ച് കൊണ്ട് കോടതി അവളെ വെറുതെ വിട്ടു .