ഒരു അവയവം മുറിച്ചു മാറ്റാൻ എളുപ്പമാണ്, പിന്നീടുള്ള ജീവിതമാണ് കഷ്ടം

അഭിപ്രായങ്ങൾ ഇപ്പോഴും വ്യക്തമായും ശക്തമായും പറയുന്നവരെ നമ്മൾ മലയാളികൾക്ക് പണ്ടേ വലിയ ഇഷ്ടമാണ് . അത്തരത്തിൽ മലയാളികൾ ഏറെ ഇഷ്ടപെടുന്ന നടത്തിയാണ് മഞ്ജു പത്രോസ് .സോഷ്യൽ മീഡിയയിലൂടെ തന്റെ കാഴ്ചപ്പാടുകൾ മഞ്ജു പലപ്പോഴും തുറന്നടിക്കാറുണ്ട് ,കോഴിക്കോട് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലോക്കെ മഞ്ജു തന്റെ അഭിപ്രായം വ്യക്തമാക്കിയത് ഏറെ ശ്രദ്ധ നേടിയിരുന്നു .
ഇപ്പോളിതാ മഞ്ജു പത്രോസിന്റെ പുതിയൊരു വീഡിയോ ആണ് വർത്തയാകുന്നത്.ഓവറിയും ഗർഭപാത്രവും നീക്കം ചെയ്ത ശസ്ത്രക്രിയക്ക് ശേഷം താൻ നേരിട്ട ശാരീരിക മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു . ശസ്ത്രക്രിയ തന്നെ വല്ലാതെ ബാധിച്ചെന്ന് മഞ്ജു പത്രോസ് പറയുന്നു. കെെരളി ടിവിയോടാണ് അവർ ഇക്കാര്യങ്ങൾ പങ്കു വെച്ചിരിക്കുന്നത്..
എന്റെ അമ്മച്ചിയുടെ യൂട്രസും ഓവറിയും റിമൂവ് ചെയ്തതാണ് ആ സമയത്ത് ഭയങ്കര ദേഷ്യമായിരുന്നു അമ്മച്ചിക്ക് എന്നും . ഞങ്ങള്‍ വിചാരിച്ചത് അമ്മച്ചിക്ക് വട്ടാണെന്നാണ്. നിസാര കാര്യങ്ങള്‍ക്കൊക്കെ ദേഷ്യപ്പെടും. എന്നാൽ ഈ അവസ്ഥ എനിക്ക് വന്ന് കഴിഞ്ഞപ്പോഴാണ് മൂഡ് സ്വിംഗ്സിന്റെ കാരണം മനസിലായത്. അമ്മച്ചി സപ്ലിമെന്റ്സ് ഒന്നും എടുത്തില്ല. ഭയങ്കര കച്ചവടമാണ് ഇവിടെ നടക്കുന്നത്. ഏറ്റവും നല്ല സ്ഥലത്താണ് എന്റെ സർജറി കഴിഞ്ഞതെന്നാണ് ഞാൻ ഓർത്തത്. പക്ഷെ ആഫ്റ്റർ കെയർ വേണമെന്നൊന്നും എന്നോടാരും പറഞ്ഞില്ല.
സർജറി ചെയ്യാൻ ഭയങ്കര തിടുക്കമായിരുന്നു. ഇത് കഴിഞ്ഞാല്‍ പിന്നെ സൂപ്പറാണ്. പിരിയഡ്സ് ഇല്ല, എന്ത് സുഖമായി നടക്കാം എന്നാണ് എന്നോട് പറഞ്ഞത്. പക്ഷെ അതായിരുന്നു എന്റെ ബലം എന്നത് ഇത് കഴിഞ്ഞപ്പോഴാണ് മനസിലായത്. ഒരു നിവൃത്തിയുണ്ടെങ്കില്‍ ഇത് കളയരുത്. മരുന്ന് കൊണ്ട് മാറുമെങ്കില്‍ മാറ്റിക്കളയണം. കാരണം അതിന് ശേഷം അനുഭവിക്കും. ഇപ്പോള്‍ ഞാൻ വിയർക്കുന്നുണ്ട്. സപ്ലിമെന്റ്സ് എടുത്തിട്ടും എനിക്കെന്റ് ചൂട് കണ്ട്രോള് ചെയ്യാൻ പറ്റുന്നില്ല. ചിലർക്കിത് ഭയപ്പെടുത്തുന്നതാണ്.
ഇനിയെങ്കിലും എന്നെ പോലുള്ള സ്ത്രീകള്‍ മണ്ടത്തരത്തില്‍ പോയി ചാടരുത്. അഥവാ റിമൂവ് ചെയ്താലും ആഫ്റ്റർ കെയർ ചെയ്യണം. ഹോർമോണ്‍ ട്രീറ്റ്മെന്റ് എടുക്കണം. ഡോക്ടർമാർ ഇത് പറഞ്ഞ് തരുന്നില്ല. എടുത്ത് കളഞ്ഞു, ഇനി പൊയ്ക്കോളാനാണ് പറയുന്നത്. അങ്ങനെയല്ല. നമ്മുടെ ബോഡി നിന്ന് പോയി. ഒന്ന് പൊട്ടിച്ചിരിക്കാൻ പറ്റിയിട്ടില്ല എനിക്കാ സമയത്ത്. എന്തിനാണ് ദേഷ്യപ്പെടുന്നതെന്നറിയില്ല. വഴിയില്‍ കൂടെ ആരെങ്കിലും നടന്ന് പോകുന്നത് കണ്ടാലും ഞാൻ കരയുന്നു.
ഒരു ദിവസം രാത്രി എന്തിനാണെന്നറിയാതെ സങ്കടം വന്നു. സങ്കടം വന്ന് ജനലിന്റെ കമ്ബിയില്‍ പിടിച്ചിരുന്ന് കരഞ്ഞു. മഴക്കാറ് കണ്ടാല്‍ ആധി വരുന്നു. നമ്മുടെ ബോഡി വർക്ക് ചെയ്യുന്നത് ഹോർമോണ്‍സ് കൊണ്ടാണ്. ബെഡില്‍ പോലും ഹോർമോണ്‍ ഇല്ലാതെ നമുക്കൊന്നും ചെയ്യാൻ പറ്റില്ല. അതൊന്നും ഇവിടെ ആർക്കും അറിയില്ല. ആരും പറഞ്ഞ് കൊടുക്കുന്നില്ലെന്നും മഞ്ജു പത്രോസ് ചൂണ്ടിക്കാട്ടി. മുറിച്ചെടുത്ത് മാറ്റാൻ എല്ലാവരും ഉണ്ട്. കാരണം രണ്ട് ലക്ഷം രൂപ കിട്ടും. കാൻസർ വരില്ല, എടുത്ത് കളഞ്ഞോ എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയാണ് ഹോസ്പിറ്റലുകള്‍. ഭയങ്കര കച്ചവടമാണിതെന്നും മഞ്ജു പത്രോസ് പറയുന്നു.
ഇതൊക്കെ മരുന്ന് കച്ചവടത്തിന്റെ ഒരു ഭാഗം മാത്രമാണ് ,നിരവധി ആശുപത്രികളിലെ ഡോക്ടർമാർ ഇത്തരത്തിൽ ടാർഗറ്റ് തികക്കാൻ ഒക്കെ ഓരോന്ന് മുറിച്ച മാറ്റാനും കൂട്ടിച്ചേർക്കാനും ആവശ്യപ്പെടാറുണ്ട് .എന്നാൽ എല്ലാ ട്രീട്മെന്റുകളും ഇത്തരത്തിൽ ആണെന്ന് കരുതി വേണ്ടെന്ന് വെയ്ക്കരുത് ,ഇപ്പോഴും ഒരു സെക്കന്റ് ഒപ്പീനിയൻ തേടുകയാണ് ഉചിതം
ഓവറിയും ഗർഭപാത്രവും നീക്കം ചെയ്ത ശസ്ത്രക്രിയക്ക് ശേഷം താൻ നേരിട്ട ശാരീരിക മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു പത്രോസിപ്പോള്‍. ശസ്ത്രക്രിയ തന്നെ വല്ലാതെ ബാധിച്ചെന്ന് മഞ്ജു പത്രോസ് പറയുന്നു. കെെരളി ടിവിയോടാണ് പ്രതികരണം.
അയ്യപ്പസ്വാമി മകനായി പിറക്കും, ഭർത്തൃഗൃഹത്തിലും ദിയ ലക്ഷ്മി, മരിച്ചുപോയൊരാള്‍ ദൈവമായി ഒപ്പമുണ്ട്; വീഡിയോ!
എന്റെ അമ്മച്ചിക്ക് ഒരു സമയത്ത് ഭയങ്കര ദേഷ്യമായിരുന്നു. എന്റെ അമ്മച്ചിയുടെ യൂട്രസും ഓവറിയും റിമൂവ് ചെയ്തതാണ്. ഞങ്ങള്‍ വിചാരിച്ചത് അമ്മച്ചിക്ക് വട്ടാണെന്നാണ്. നിസാര കാര്യങ്ങള്‍ക്കൊക്കെ ദേഷ്യപ്പെടും. എനിക്ക് വന്ന് കഴിഞ്ഞപ്പോഴാണ് മൂഡ് സ്വിംഗ്സിന്റെ കാരണം മനസിലായത്. അമ്മച്ചി സപ്ലിമെന്റ്സ് ഒന്നും എടുത്തില്ല. ഭയങ്കര കച്ചവടമാണ് ഇവിടെ നടക്കുന്നത്. ഏറ്റവും നല്ല സ്ഥലത്താണ് എന്റെ സർജറി കഴിഞ്ഞതെന്നാണ് ഞാൻ ഓർത്തത്. പക്ഷെ ആഫ്റ്റർ കെയർ വേണമെന്നൊന്നും എന്നോടാരും പറഞ്ഞില്ല.
സർജറി ചെയ്യാൻ ഭയങ്കര തിടുക്കമായിരുന്നു. ഇത് കഴിഞ്ഞാല്‍ പിന്നെ സൂപ്പറാണ്. പിരിയഡ്സ് ഇല്ല, എന്ത് സുഖമായി നടക്കാം എന്നാണ് എന്നോട് പറഞ്ഞത്. പക്ഷെ അതായിരുന്നു എന്റെ ബലം എന്നത് ഇത് കഴിഞ്ഞപ്പോഴാണ് മനസിലായത്. ഒരു നിവൃത്തിയുണ്ടെങ്കില്‍ ഇത് കളയരുത്. മരുന്ന് കൊണ്ട് മാറുമെങ്കില്‍ മാറ്റിക്കളയണം. കാരണം അതിന് ശേഷം അനുഭവിക്കും. ഇപ്പോള്‍ ഞാൻ വിയർക്കുന്നുണ്ട്. സപ്ലിമെന്റ്സ് എടുത്തിട്ടും എനിക്കെന്റ് ചൂട് കണ്ട്രോള് ചെയ്യാൻ പറ്റുന്നില്ല. ചിലർക്കിത് ഭയപ്പെടുത്തുന്നതാണ്.
കൊച്ചുപ്രേമൻ എന്നൊക്കെ വിളിച്ചാണ് ജാൻമണിയെ പരിഹസിക്കുന്നത്, പൈസ കണ്ടിട്ട് നില്‍ക്കുന്നുവെന്ന് പറയും; അഭിഷേക്