കഷായം ഗ്രീഷ്മ ജയിലിലും ഒന്നാമത്; പാരക്വറ്റ് വിഷമാണ് ഷാരോണിന്റെ മരണ കാരണമെന്ന് ഉറപ്പിച്ചത് ഈ ഡോക്ടറുടെ മൊഴിയിലൂടെ
ജയിലും കഷായം ഗ്രീഷ്മ ഒന്നാം നമ്പർ തന്നെ .ഷാരോണ്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തിയ ഗ്രീഷ്മയ്ക്ക് ഒന്നാം നമ്പർ .2025ല്‍ ശിക്ഷിക്കപ്പെട്ട് വനിതാ ജയിലില്‍ എത്തിയ ആദ്യ പ്രതിയാണ് ഗ്രീഷ്മ. 1/2025 എന്ന നമ്പറാണ് ഗ്രീഷ്മയുടേത്. ജയിലിലെ 14ാംബ്ലാക്കില് 11-ാം നമ്പർ സെല്ലില്‍ രണ്ട് റിമാൻഡ് പ്രതികള്‍ക്കൊപ്പം 24ാമത്തെ തടവുകാരിയാണ് ഗ്രീഷ്മ.
മുന്‍പ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ ഒറ്റയ്ക്കുള്ള സെല്ലുകളിലാണ് പാര്‍പ്പിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ സുപ്രീംകോടതിവരെ അപ്പീല്‍പോയി വിധി ഇളവുചെയ്യാനുള്ള സാധ്യതകളുള്ളതിനാല്‍ സാധാരണ സെല്ലുകളില്‍ തന്നെയാണ് വധശിക്ഷയ്ക്കു വിധിച്ചവരെയും താമസിപ്പിക്കുന്നത്.രാഷ്ട്രപതിയുടെ ദയാഹർജിയും തള്ളിയ ശേഷമേ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ഒറ്റയ്ക്ക് സെല്ലുകളിലേക്ക് മാറ്റുകയുളളൂ.
സാധാരണ തടവുകാർക്ക് ലഭിക്കുന്ന എല്ലാ പരിഗണനകളും ജയിലിനുളളില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്കും ലഭിക്കും. പക്ഷെ ഇവർക്ക് മറ്റു പ്രതികളേക്കാള്‍ കൂടുതല്‍ നിരീക്ഷണം ഉണ്ടാകും.വിചാരണ കോടതിക്കുശേഷം ഹൈക്കോടതി കേസ് പരിഗണിക്കുന്നതുവരെ ഇവർക്ക് ജാമ്യമോ പരോളോ ലഭിക്കില്ല. ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് കേസ് പരിശോധിക്കണം.
ജയില്‍ വസ്ത്രമാണ് ധരിക്കേണ്ടത്. റിമാൻഡ് പ്രതിയായി ഇവിടെ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ, ശിക്ഷിക്കപ്പെട്ടതോടെ മറ്റൊരു ഭാഗത്തെ സെല്ലില്‍ അടച്ചു. സെല്ലിലിരുന്ന് ചിത്രം വരച്ചാണ് സമയം നീക്കുന്നത്.
ശിക്ഷിക്കപ്പെട്ടതിനാല്‍ ഗ്രീഷ്മ ഇനി ജയിലിലെ ജോലികള്‍ ചെയ്യേണ്ടി വരും. ഭക്ഷണപ്പുരയിലോ പാവയോ കരകൗശല വസ്തുക്കളോ നിർമ്മിക്കുന്നിടത്തോ തയ്യല്‍ യൂണിറ്റിലോ ആയിരിക്കും ജോലി. താത്പര്യം കൂടി ആരാഞ്ഞ ശേഷമായിരിക്കും നിയോഗിക്കുക. അഭിഭാഷകരടക്കം ആരും ഇന്നലെ ഗ്രീഷ്മയെ കാണാനെത്തിയില്ലെന്ന് ജയില്‍ അധികൃതർ പറഞ്ഞു. അടിവസ്ത്രങ്ങള്‍ ഒരു ബന്ധു എത്തിച്ചു.
വധശിക്ഷയായതിനാല്‍ ഗ്രീഷ്മയ്ക്ക് പരോള്‍ കിട്ടില്ല. മറ്റു തടവുകാർക്കൊപ്പമാണ് കഴിയേണ്ടത്. അപ്പീല്‍ പോവാനുള്ള അവസരമുണ്ട്.
നാലുവര്‍ഷമായി പ്രണയത്തിലായിരുന്നു ഷാരോണും ഗ്രീഷ്മയും. ഇരുവരുടെയും പ്രണയം ഗ്രീഷ്മയുടെ വീട്ടിലറിഞ്ഞതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന് ഗ്രീഷ്മയോട് കുടുംബം ആവശ്യപ്പെടുകയും മറ്റൊരു വിവാഹാലോചന ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഷാരോണിനെ ബന്ധത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഷാരോണ്‍ പിന്മാറാന് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്. ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ച ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കുകയായിരുന്നു. പാരക്വറ്റ് എന്ന കീടനാശിനിയാണ് ഗ്രീഷ്മ സ്നേഹത്തോടെ കഷായത്തിൽ ചേർത്ത ഷാരോണിന് കൊടുത്തത്.
പാരക്വറ്റ് വിഷം ശരീരത്തില്‍ കടന്നാല്‍ ആന്തരിക അവയവങ്ങളെല്ലാം നശിപ്പിച്ച് ശരീരത്തില്‍ നിന്നും രണ്ടു ദിവസം കൊണ്ട് അപ്രത്യക്ഷമാകും.
പാരക്വറ്റ് വിഷയത്തിന്റെ സവിശേഷതകളും അത് മനുഷ്യ ശരീരത്തില്‍ കടന്നാല്‍ ഉണ്ടാകുന്ന ആഘാതങ്ങളും ശാസ്ത്രീയമായി പോലീസിന് തെളിയിക്കാനായത് ഡോ വിവി പിള്ളയെന്ന അന്തര്‍ദേശീയ പ്രശസ്തനായ ഫോറന്‍സിക് വിദഗ്ധന്റെ കൂടെ മികവിലാണ്.
പാരക്വറ്റ് വിഷം ഉള്ളില്‍ ചെന്നാണ് ഷാരോണിന്റെ മരണമെന്ന് ഉറപ്പിച്ചത് ഈ ഡോക്ടറുടെ മൊഴിയിലൂടെയാണ്. ലോകാരോഗ്യ സംഘടന അംഗീകരിച്ച ആഗോളതലത്തില്‍ ടോക്സികോളജിയില് പേരും പെരുമയുമുള്ള ഡോ വിവി പിള്ളയുടെ നിരീക്ഷണങ്ങള്‍ക്ക് വലിയ വിലയാണ് ഈ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായ വിഎസ് വിനീത് കുമാര്‍ നല്‍കുന്നത്. ഡോ പിള്ളയില്‍ നിന്നും കിട്ടി ഉപദേശം കേസില്‍ അതി നിര്‍ണ്ണായകമായെന്ന് അഡ്വ വിനീത് കുമാര്‍ പറയുന്നു .
പാരക്വറ്റ് വിഷം ശരീരത്തില്‍ കടന്നാല്‍ ആന്തരിക അവയവങ്ങളെല്ലാം നശിപ്പിച്ച് ശരീരത്തില്‍ നിന്നും രണ്ടു ദിവസം കൊണ്ട് അപ്രത്യക്ഷമാകും. വിഷം കഴിച്ച് 11-ാം ദിവസം മരിച്ച ഷാരോണിന്റെ ദേഹത്ത് ഈ വിഷാംശം കണ്ടെത്താനായില്ല. പോസ്റ്റ്മോര്‍ട്ടത്തിലും മറ്റും വിഷാംശം ഇല്ലാത്തതു കൊണ്ട് തന്നെ പ്രോസിക്യൂഷന് കേസ് ദുര്ബ്ബലമാകുമായിരുന്നു. ഈ ഘട്ടത്തിലാണ് ചികില്‍സാ രേഖകളിലൂടെ പാരക്വറ്റ് വിഷം ഉള്ളില്‍ ചെന്നാലുണ്ടാകുന്ന അവസ്ഥകളിലൂടെ ഷാരോണ്‍ രാജ് കടന്നു പോയെന്ന് വ്യക്തമായത്.
കേസിലെ മൂന്നാം പ്രതി നിര്‍മല കുമാരന് നായര്‍ എടുത്തു നല്കിയ വിഷക്കുപ്പിയും പാരക്വറ്റിന്റേതായിരുന്നു. ഈ വിഷമാണ് ഷാരോണിന്റെ ജീവനെടുത്തത് എന്ന് തെളിയിച്ചിടത്തായിരുന്നു കേസിന്റെ വിജയം. ഇത്തരത്തിലൊരു നിഗമനത്തിലേക്ക് കോടതിയെ എത്തിക്കാന്‍ വിദഗ്ധ ഉപദേശം തന്നെ വേണമായിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസും പ്രോസിക്യൂഷനും ഡോ വിവി പിള്ളയുടെ ഉപദേശം തേടിയത്. അത് ഏറെ നിര്‍ണ്ണായകമായി മാറുകയും ചെയ്തു.
ഗ്രീഷ്മയുമായി കണ്ടുമുട്ടി തിരികെ വീട്ടിലേക്ക് പോകുന്നതിനിടെ ഷാരോണ്‍ ഛര്‍ദ്ദിച്ച് അവശനാകുകയും ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷാരോണ്‍ മരണത്തിന് കീഴടങ്ങിയത്.ആശുപത്രി കിടക്കയില്‍ കിടന്ന അത്രയും ദിവസം ഒരു തുള്ളി വെള്ളം പോലും ഇറക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ശ്വാസകോശം ഓക്സിജൻ കയറാൻ കഴിയാത്ത വിധത്തിലെത്തിയെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ചുണ്ട് മുതല്‍ മലദ്വാരം വരെ വെന്തുരുകി. ലൈംഗികാവയവത്തിലൂടെ വരെയും രക്തം വരുകയും കഠിനമായ വേദന അനുഭവിക്കുകയും ചെയ്തിരുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.