ആരോഗ്യമന്ത്രിയെ ക്രൂശിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്

കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കാത്ത വിഷയവുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകളില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. മാധ്യമങ്ങളുടെ ഊഹാപോഹങ്ങള്‍ക്ക് മറുപടി ഇല്ലെന്ന് വീണാ ജോര്‍ജ്ജ് പ്രതികരിച്ചു . ആരോഗ്യമന്ത്രിയെ ക്രൂശിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
‘ആശാ സമരത്തില്‍ കേന്ദ്ര മന്ത്രിയെ കാണുന്നത് തെറ്റ് ആണോ? കേന്ദ്ര മന്ത്രി അപ്പോയ്ന്മെന്റ് തരുമെന്ന് പ്രതീക്ഷിക്കുന്നു. മാധ്യമങ്ങള്‍ക്ക് എന്തും പറയാം. മാധ്യമങ്ങളോട് എല്ലാം പറയാന്‍ ഞാന്‍ ബാധ്യസ്ഥയല്ല. എനിക്ക് കാര്യങ്ങള്‍ പറയാന്‍ സ്വന്തം ഫേസ്ബുക്ക് പേജുണ്ട്. അത് വഴി പൊതുസമൂഹത്തോട് കാര്യങ്ങള്‍ പറയും’, വീണാ ജോര്‍ജ്ജ്.