സാദിഖലി ശിഹാബ് തങ്ങളെ അവഹേളിച്ച് വാട്സപ്പ് ഗ്രൂപ്പിൽ പ്രതികരിച്ച മുസ്ലിംലീഗ് നേതാവ് യഹ്യാഖാനെ തിരിച്ചെടുത്തു

മുസ്ലിംലീഗ് നേതാവ് യഹ്യാഖാനെ ചുമതലയിലേക്ക് തിരിച്ചെടുത്തു. യഹ്യ ഖാൻ ,മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെ അവഹേളിച്ച് വാട്സപ്പ് ഗ്രൂപ്പിൽ പ്രതികരിച്ചിരുന്നു . വയനാട് ജില്ല ഉപാധ്യക്ഷനായി സംസ്ഥാന കമ്മിറ്റിയാണ് യഹ്യാഖാനെ നിയമിച്ചത്. 2023 ലാണ് ജില്ലാ ട്രഷറർ സ്ഥാനത്ത് നിന്ന് യഹ്യാഖാനെ സസ്പെൻ്റ് ചെയ്തത്. ഒദ്യോഗിക വാട്സപ്പ് ഗ്രൂപ്പിലെ പ്രതികരണമായിരുന്നു നടപടിക്ക് കാരണം. ഇതിനും മുൻപ് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ കമന്റിട്ടതിന്റെ പേരിൽ യഹ്യാഖാനെ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിനിർത്തിയിരുന്നു. നേരത്തെ പ്രളയ ഫണ്ട് തട്ടിപ്പ് ആരോപണങ്ങളിലും യഹ്യാഖാന്റെ പേര് ഉയർന്ന് വന്നിരുന്നു.
എന്നാൽ തന്റെ കമന്റ് ജിഫ്രി തങ്ങള്‍ക്കെതിരെ ആയിരുന്നില്ലെന്നും വാർത്ത നൽകിയ മാധ്യമത്തിന് എതിരെയായിരുന്നുവെന്നുമാണ് യഹ്യാഖാന്‍ തലക്കല്‍ ഫേസ്ബുക്കിലൂടെ നൽകിയ വിശദീകരണം.