മലപ്പുറത്തും കണ്ണൂരിലും എന്‍ഐഎയുടെ വ്യാപക റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ പരിശോധന
കണ്ണൂരിലും മലപ്പുറത്തും വിവിധയിടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിശോധന. മുൻ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലാണ് എൻഐഎ പരിശോധന നടത്തിയത്.
കണ്ണൂര്‍ സിറ്റി നാലു വയലിലെ മുഷ്താഖ്, കൊടപ്പറമ്പിലെ റഷീദ്, പള്ളിപ്രത്തെ മുഹമ്മദ് റാസിഖ് എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. പുലര്‍ച്ചെ നാല് മണിക്ക് തുടങ്ങിയ റെയ്ഡ് ഒമ്പതരയോടു കൂടി അവസാനിച്ചു.
മലപ്പുറത്ത് വേങ്ങര സ്വദേശി ഹംസ, തിരൂര്‍ ആലത്തിയൂര്‍ കളത്തിപ്പറമ്പില്‍ യാഹുട്ടി, താനൂര്‍ നിറമരുതൂര്‍ ചോലയില്‍ ഹനീഫ, രാങ്ങാട്ടൂര്‍ ജാഫര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. ഒരേ സമയത്ത് നാലു പേരുടെ വീടുകളിലും എൻഐഎ സംഘം പരിശോധന നടത്തുകയായിരുന്നു.