മമ്മൂട്ടിക്ക് ശബരിമലയിൽ വഴിപാട്: മമ്മൂട്ടി തൗബ ചെയ്യണം, മുസ്ലീം സമുദായത്തോട് മാപ്പു പറയണം, കഷ്ടം

മമ്മൂട്ടിക്കുവേണ്ടി ശബരിമലയില്‍ മോഹൻലാല്‍ വഴിപാട് കഴിച്ചതിനെതിരെ എഴുത്തുകാരനും, പ്രഭാഷകനുമായ ഒ അബ്ദുല്ല .
വഴിപാടിനെ നിശിതമായി വിമര്‍ശിച്ചാണ് രംഗത്ത് എത്തിയത്. അള്ളാഹുവിനെ അല്ലാതെ മറ്റാരെയും, ഒരു മുസ്ലീം ആരാധിക്കരുത് എന്നും, മമ്മുട്ടിയുടെ സമ്മതത്തോടെയാണ് ഈ വഴിപാട് നടന്നതെങ്കില്‍ അദ്ദേഹം മാപ്പുപറയണം എന്നും അബ്ദുള്ള പറയുന്നു.
മമ്മൂട്ടിയുടെ അറിവോടെയാണ്, മോഹന്‍ലാല്‍ അത് ചെയ്തതെങ്കില്‍ മമ്മൂട്ടി തൗബ ചെയ്യണം, മുസ്ലീം സമുദായത്തോട് മാപ്പു പറയണം. വളരെ ഗുരുതരമായ ഒരു വീഴ്ച, മമ്മൂട്ടി എന്ന അനുഗൃഹീത സിനിമാ നടന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നു. അദ്ദേഹത്തിന്റെ പേരില്‍ ശബരിമലയില്‍ മോഹന്‍ലാല്‍ വഴിപാട് നടത്തിയിരിക്കുന്നു എന്നാണ് വാര്‍ത്ത. ഇത് മമ്മൂട്ടി പറഞ്ഞ് എല്പ്പിക്കാതെ, മോഹന്‍ലാലിന്റെ വിശ്വാസം അനുസരിച്ച് അദ്ദേഹം ചെയ്തതാണെങ്കില്‍, ആ സംഭവത്തില്‍ മമ്മൂട്ടി നിരപരാധിയാണ്, അദ്ദേഹത്തെ ഒട്ടും തന്നെ വിമര്‍ശിക്കാന്‍ പാടില്ല. കാരണം മോഹന്‍ലാലിന്റെ ശബരിമല ശാസ്താവിലുള്ള വിശ്വാസം ആത്രത്തോളം വലുതാണ്. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ചെയ്തതാണെങ്കില്‍ പ്രശ്നമില്ല.
പക്ഷേ അദ്ദേഹം പറഞ്ഞ് എല്പ്പിച്ചാണ് ചെയ്തതെങ്കില്‍ അത് മഹാ അപരാധമാണ്്. കാരണം, അള്ളാഹുവിന് മാത്രമെ വഴിപാടുകള്‍ അര്‍പ്പിക്കാന്‍ പാടുള്ളൂ. അള്ളാഹുവിനോട് മാത്രമേ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ പാടുള്ളൂ, അള്ളാഹുവിനോടെ സഹായം തേടാന്‍ പാടുള്ളൂ. ഇതിന്റെ എല്ലാം ലംഘനമാണ് അത്.
പ്രവാചകന്റെ കാലത്തുതന്നെ വിലക്കപ്പെട്ടതാണിത്. ലാത്ത, മനാത്തയാവട്ടെ, ഉസ്സയാവട്ടെ ശബരിമല ശാസ്താവാട്ടെ അള്ളാഹുവിന്റെ ഏകത്വത്തില്‍ പങ്കുചേര്‍ക്കാനോ, അതിന് വിരുദ്ധമായത് പ്രവര്‍ത്തിക്കുന്നത് എന്ത് കാരണത്താലും ശരിയല്ല. മമ്മൂട്ടിയില്‍നിന്ന് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യമാണ്. അദ്ദേഹം അറിഞ്ഞുകൊണ്ട് ചെയ്തതാണോ എന്ന്, സമുദായത്തോട് വ്യക്തമാക്കണം. ഇല്ലെങ്കില്‍ വലിയൊരു വ്യതിയാനമായി അതിനെ, കണക്കാക്കപ്പെടും. പ്രത്യേകിച്ച് റമാദാന് മാസത്തില്‍, അത് ഒരിക്കലും അനുവദിക്കാന്‍ പാടില്ല. മുസ്ലീം മതപണ്ഡിതന്മാര് ഇക്കാര്യത്തില്‍ ഇടപെടണം”- എന്നാണ് അബ്ദുള്ള പറയുന്നത്.
അസുഖബാധിതനായി വിശ്രമത്തിലായ, മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജയാണ് മോഹന്‍ലാല്‍ വഴിപാടായി നടത്തിയത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു.
അതേസമയം തന്റെ പ്രിയപ്പെട്ടയാളെന്ന നിലയിലാണ് വഴിപാട് നടത്തിയത് തികച്ചും വ്യക്തിപരമായ കാര്യമാണെന്നുമാണ് മോഹൻലാല്‍ പ്രതികരിച്ചത്. മമ്മൂട്ടി സുഖമായിരിക്കുന്നു എന്നും ഭയപ്പെടേണ്ട ആവശ്യമില്ല എന്നും മോഹൻലാല്‍ കൂട്ടിച്ചേർത്തു. എമ്ബുരാൻ എന്ന സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി ചെന്നൈയില്‍ നടന്ന പ്രസ് മീറ്റില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു മോഹൻലാലിൻ്റെ പ്രതികരണം.
‘അദ്ദേഹം സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ചെറിയ പ്രശ്നമുണ്ടായിരുന്നു. എല്ലാവർക്കും ഉണ്ടാകും. അത്ര മാത്രമേയുള്ളൂ. പേടിക്കാൻ ഒന്നുമില്ല’, എന്ന് മോഹൻലാല്‍ പറഞ്ഞു. ദിവസങ്ങള്‍ക്കു മുൻപ് ശബരിമല ദർശനം നടത്തിയ മോഹൻലാല്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തിയത് വാർത്തയായിരുന്നു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് നടൻ ഉഷപൂജ നടത്തിയത്.
‘മ്മൂട്ടിക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥനയും വഴിവാടും നേര്‍ന്നൂ എന്നത് ശരിയാണ്. അതെന്റെ പേഴ്സണല്‍ ആണ് അതിനെകുറിച്ച് പുറത്ത് പറയുന്നത് ശരിയല്ല. ഞാന്‍ കഴിച്ച വഴിപാട് റസീപ്റ്റ് ദേവസ്വം ബോര്‍ഡിലെ ആരോ എടുത്ത് പുറത്ത് വിട്ടതാണ്! അതൊന്നും ശരിയല്ല. എന്നായിരുന്നു ഇതുമായിബന്ധപ്പെട്ട് മോഹൻലാലിൻ്റെ പ്രതികരണം. മമ്മൂട്ടിയും മോഹൻലാലും ഏറെ വർഷങ്ങള്‍ക്കിപ്പുറം ഒന്നിച്ച് അഭിനയിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിൻ്റെ ഒരുക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്.
കാലമെത്രകഴിഞ്ഞാലും ജാതിയുടെയും മതത്തിന്റെയും പേരിൽ കുത്തിത്തിരിപ്പുണ്ടാക്കാൻ മാത്രമുള്ള ഒരു നുള്ളു വിഷം ചിലരുടെ ഉള്ളിൽ ഉറങ്ങി കിടക്കും .ഒരാപത് വരുമ്പോൾ നിന്റെ പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്താൻ എന്ന സാധാരണ മനുഷ്യർ എല്ലാ പറയാറുള്ളതല്ലേ…അവിടെ ജാതിയോ മതമോ നോക്കാറുണ്ടോ .എത്ര അന്യമതസ്ഥർക്ക് വേണ്ടി ദുവ ചെയ്യുന്ന ഇസ്ലാമുകൾ ഉണ്ട് .അത് പടച്ചവന്റെ കണ്ണിൽ തെറ്റാകുമോ?
വിശ്വാസത്തോടെ ഒരു അഹിന്ദു അമ്പലത്തിൽ കയറിയാലോ ,അമുസ്ലീങ്ങൾ നോമ്പെടുത്താലോ ,അന്യമതസ്ഥർ മാറ്റ് ആരാധനാലയങ്ങളിൽ പ്രതിച്ചാലോ വഴിപാട് കഴിച്ചാലോ കുർബാന എത്തിച്ചാലോ ഒരു ദൈവവും കോപിക്കില്ല ,മരിച്ച അവിടെ നല്ലൊരു തലമുറ ഉടലെടുക്കുകയെ ഉള്ളു എന്ന് ഇനിയും തിരിച്ചറിയാത്തവരെ ബുദ്ധിയും വിവേകവും ഉള്ള മനുഷ്യൻ എന്ന പറയാൻ കഴിയുമോ