ഓസ്കാർ പുരസ്കാര ജേതാവിനെ ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്തതായി ആരോപണം

ഓസ്കാർ പുരസ്കാര ജേതാവായ പലസ്തീൻ സംവിധായകനെ ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്തതായി ആരോപണം. ‘നോ അദർ ലാൻഡ്’ എന്ന ഡോക്യുമെന്ററിയുടെ സംവിധായകൻ ഹംദാൻ ബല്ലാലിനെയാണ് ഇസ്രയേൽ സൈന്യം പിടികൂടിയത്. വെസ്റ്റ് ബാങ്കിലെ ഗ്രാമങ്ങളുടെ മോശം അവസ്ഥയെ പറ്റി വിവരിക്കുന്ന ഡോക്യുമെന്ററിയാണ് ‘നോ അദർ ലാൻഡ്. നാല് സംവിധായകർ ചേർന്നാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തത്. അതിലൊരാളാണ് ഹംദാൻ ബല്ലാൽ. മറ്റൊരു സംവിധായ യുവാൽ എബ്രഹാമാണ് ഇസ്രയേൽ സൈന്യം ഹംദാനെ ആക്രമിച്ചെന്നും അറസ്റ്റ് ചെയ്തുവെന്നും ആരോപിച്ച് രംഗത്തെത്തിയത്.
97-ാമത് ഓസ്കർ പുരസ്കാര ചടങ്ങില്‍ മികച്ച ഡോക്യുമെന്ററി- ഫീച്ചര്‍ വിഭാഗത്തില്‍ പുരസ്കാരം നേടി ‘നോ അദര്‍ ലാന്‍ഡ്’. പലസ്തീന് ചെറുത്തുനില്‍പ്പിനെപ്പറ്റി പ്രതിപാദിക്കുന്ന ചിത്രമാണ് ‘നോ അദര്‍ലാന്‍ഡ്’. യു.എസില്‍ ചിത്രത്തിന് തീയറ്ററുകളിലെത്തിക്കാന്‍ ഒരു വിതരണക്കാരനെപ്പോലും ലഭികാത്തിരുന്ന ഈ ചിത്രത്തിന് പുരസ്കാരം കിട്ടിയത് വലിയ അമ്പരപ്പാണ് ഉണ്ടാക്കിയത് .
നിർബന്ധിത കുടിയിറക്കവുമായി മല്ലിടുന്ന ഒരു പലസ്തീൻ യുവാവിന്റെ കഥയാണ് ഡോക്യുമെന്ററിയുടെ ഉളളടക്കം. ഇസ്രയേലി സൈന്യം പലസ്തീനികളുടെ വീടുകൾ പൊളിച്ചുമാറ്റി വെടിവയ്പ്പ് മേഖലയ്ക്കായി ആ സ്ഥലം ഉപയോഗിക്കുന്നതും കഥയിൽ പ്രതിപാദിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി നേരിടുന്ന കടുത്ത യാഥാര്‍ഥ്യത്തിന്റെ പ്രതിഫലനമാണ് ‘നോ അദര്‍ ലാന്‍ഡ്.’
ഹെബ്രോണിന് തെക്ക് മസാഫർ യാട്ട പ്രദേശത്തെ സുസ്യയിൽ വെച്ച് സായുധ കുടിയേറ്റക്കാരുടെ ഒരു സംഘം ഹംദാനെ പിടികൂടികയായിരുന്നു. ഏകദേശം 15 പേരോളം സംഘത്തിലുണ്ടായിരുന്നതായി ദൃക്സാക്ഷികളായ അഞ്ച് ജൂത അമേരിക്കൻ ആക്ടിവിസ്റ്റുകൾ പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. സായുധ കുടിയേറ്റക്കാർക്ക് പുറമെ ഒരു കൂട്ടം സൈനികരും സംഭവസ്ഥലത്ത് എത്തിയതായും ഹംദാനെ പിടകൂടിയതായും ദൃക്സാക്ഷികൾ പറഞ്ഞു. ഹംദാന്റെ കാർ കല്ലുകൊണ്ട് അടിച്ചു തകർക്കുകയും ടയറ് കുത്തിപ്പൊട്ടിക്കുകയും ചെയ്തിട്ടുണ്ട്. കാറിന്റെ എല്ലാ ജനാലകളും വിൻഡ്ഷീൽഡുകളും തകർന്നിട്ടുണ്ടെന്നും വിവരമുണ്ട്.
വീട്ടിലെത്തിയാണ് സൈന്യം ഹംദാനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തതിന് പിന്നാലെ ഹംദാനെ അവർ മർദ്ദിച്ചിട്ടുണ്ട്. തലയിലും വയറ്റിലും മുറിവുകളുണ്ട്. ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അത് രക്തസ്രാവത്തിന് കാരണമായിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ആംബുലൻസിൽ കയറ്റി കൊണ്ടു പോയ ഹംദാനെ കുറിച്ച് പിന്നീട് ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് യുവാൽ എബ്രഹാമം ഒരു എക്സ് പോസ്റ്റിൽ കുറിച്ചു.
1967 മുതൽ ഇസ്രയേൽ സൈന്യം വെസ്റ്റ് ബാങ്ക് കൈവശപ്പെടുത്തിയിട്ടുണ്ട്. മസാഫർ യാട്ടയ്ക്ക് സമീപമുള്ള ഒരു സ്ഥലത്ത് വെച്ചാണ് ഹംദാൻ ബല്ലാൽ അടക്കമുളള സംവിധായകർ ചേർന്ന് ‘നോ അദർ ലാൻഡ്’ എന്ന ഡോക്യുമെന്ററി ചിത്രീകരിക്കുന്നത്. ഈ വർഷത്തെ അക്കാദമി അവാർഡിൽ മികച്ച ഡോക്യുമെന്ററിക്കുളള അവാർഡും ‘നോ അദർ ലാൻഡ്’ നേടിയിട്ടുണ്ട്. 1980-കളിലാണ് ഇസ്രയേൽ സൈന്യം മസാഫർ യാട്ടയെ നിയന്ത്രിത സൈനിക മേഖലയായി പ്രഖ്യാപിക്കുന്നത്.ഇസ്രയേൽ പിടിച്ചടക്കിയ കിഴക്കൻ ജറുസലേം ഒഴികെയുള്ള വെസ്റ്റ് ബാങ്കിൽ ഏകദേശം മൂന്ന് ദശലക്ഷം പലസ്തീനികളും നിയമവിരുദ്ധമായ വാസസ്ഥലങ്ങളിലാണ് താമസിക്കുന്നത്. പലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങളും വംശീയ ഉന്മൂലനവും തടയാന്‍ ലോകത്തിന്റെ ഇടപെടലുണ്ടാകണം.എന്നും അദ്ദേഹം ആവശ്യപ്പെട്ടുകയും ചെയ്തിരുന്നു.
2024-ലെ ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച പ്രേക്ഷകപിന്തുണയുള്ള ചിത്രമായും മികച്ച ഡോക്യുമെന്ററി ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മാത്രമല്ല, ബെസ്റ്റ് നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്സ് സര്‍ക്കിള്‍ പുരസ്കാരവും ‘നോ അദര്‍ ലാന്‍ഡ്’ നേടിയിരുന്നു.